#ARREST | മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം, രണ്ട് പേർ അറസ്റ്റിൽ

#ARREST |  മാനന്തവാടിയിൽ  ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം,  രണ്ട് പേർ അറസ്റ്റിൽ
Dec 17, 2024 10:53 AM | By Susmitha Surendran

കൽപ്പറ്റ: (truevisionnews.com) വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ.

മാനന്തവാടി പൊലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്.

രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദിനെയും അഭിരാമിനെയും കസ്റ്റഡിയിൽ എടുത്തത്. ബാംഗ്ലൂർ ബസ്സിൽ കൽപ്പറ്റയിലേക്ക് വരുമ്പോൾ ആയിരുന്നു കസ്റ്റഡിയിലെടുത്തത്.

പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു.

കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കെ എൽ 52 എച്ച് 8733 എന്ന സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരങ്ങേേറിയത്. വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്.

കൈയ്ക്കും കാലിനും ശരീരത്തിന്‍റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

#Mananthavadi #tribal #youth #dragged #road #two #arrested

Next TV

Related Stories
#foundbody | അന്ധകാരനഴി കടൽത്തീരത്ത് രണ്ട് മൃതദേഹങ്ങൾ; ഒരാളെ തിരിച്ചറിഞ്ഞു, രണ്ടാമത്തെ മൃതദേഹം അഴുകിയ നിലയിൽ

Dec 17, 2024 01:54 PM

#foundbody | അന്ധകാരനഴി കടൽത്തീരത്ത് രണ്ട് മൃതദേഹങ്ങൾ; ഒരാളെ തിരിച്ചറിഞ്ഞു, രണ്ടാമത്തെ മൃതദേഹം അഴുകിയ നിലയിൽ

കുത്തിയതോട് കൈരളി ജംഗ്ഷനിന് സമീപത്ത് നിന്ന് കണ്ടെത്തിയ നിയാസിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി...

Read More >>
#ganja |  ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി കോ​ഴി​ക്കോ​ട്  സ്വദേശിനി  പി​ടി​യി​ൽ

Dec 17, 2024 01:53 PM

#ganja | ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി കോ​ഴി​ക്കോ​ട് സ്വദേശിനി പി​ടി​യി​ൽ

യു​വ​തി​യു​ടെ ബാ​ഗി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ച​തെ​ന്ന് എ​ക്സൈ​സ് സം​ഘം...

Read More >>
#Actressassaultcase | നടിയെ ആക്രമിച്ച കേസ്; രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി

Dec 17, 2024 01:38 PM

#Actressassaultcase | നടിയെ ആക്രമിച്ച കേസ്; രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി

പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം വിചാരണ കോടതി നേരത്തെ...

Read More >>
#Scating | തൃശ്ശൂര്‍ നഗരത്തിൽ അപകടകരമാംവിധം സ്കേറ്റിംഗ് നടത്തി; യുവാവ് പിടിയിൽ

Dec 17, 2024 01:03 PM

#Scating | തൃശ്ശൂര്‍ നഗരത്തിൽ അപകടകരമാംവിധം സ്കേറ്റിംഗ് നടത്തി; യുവാവ് പിടിയിൽ

പൊതു ജനങ്ങൾക്ക് അപകടമുണ്ടാക്കും വിധം പെരുമാറിയ വകുപ്പ് ചുമത്തിയാണ് ഈസ്റ്റ് പൊലീസ് കേസ്...

Read More >>
#stabbed | നെടുമങ്ങാട് ടാപ്പിങ് തൊഴിലാളിയെ വെട്ടി പരിക്കേൽപ്പിച്ചു

Dec 17, 2024 12:49 PM

#stabbed | നെടുമങ്ങാട് ടാപ്പിങ് തൊഴിലാളിയെ വെട്ടി പരിക്കേൽപ്പിച്ചു

കഴുത്തിനും കൈയ്ക്കും കാലിനും പരിക്കേറ്റ തുളസീധരൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
Top Stories

Entertainment News