Dec 16, 2024 07:44 PM

ശ്രീകൃഷ്ണപുരം: ( www.truevisionnews.com) പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായ 'നീലപ്പെട്ടി'യെ കുറിച്ച് പരാമര്‍ശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ഷൈലജ എംഎല്‍എ.

ഉപതിരഞ്ഞെടുപ്പ് സമയത്ത് നീലപ്പെട്ടിയില്‍ നിന്ന് ഒന്നും കിട്ടിയില്ലെങ്കിലും ഒന്നും ഇല്ലാതാകുന്നില്ലെന്നാണ് ഷൈലജ സിപിഐഎം ശ്രീകൃഷ്ണപുരം ഏരിയാ സമ്മേളനത്തിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് കോടികള്‍ ഒഴുക്കിയെന്ന ആരോപണവും ഷൈലജ ഉന്നയിച്ചു. മതേതരത്വം അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും ഷൈലജ കൂട്ടിച്ചേര്‍ത്തു.

കെ ജയദേവനാണ് പുതിയ ഏരിയാ സെക്രട്ടറി. ഏരിയാ സമ്മേളനത്തില്‍ നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് ജയദേവന്‍ സെക്രട്ടറിയായത്. നിലവിലെ ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷനെ തോല്‍പ്പിച്ചാണ് ജയദേവന്റെ വിജയം.

കഴിഞ്ഞ തവണ 19 അംഗ ഏരിയ കമ്മിറ്റിയായിരുന്നു. ഇത്തവണ നാല് പേരെ കമ്മിറ്റിയില്‍ നിന്നൊഴിവാക്കി അഞ്ച് പേരെ പുതുതായെടുത്തു. അജിത്ത് മോഹന്‍, കെ ശിവശങ്കരന്‍, എ സി രാമകൃഷ്ണന്‍, അഫ്സല്‍ വാഴൂര്‍, കെ അശോക് കുമാര്‍ എന്നിവരാണ് പുതുതായി ഏരിയാ കമ്മിറ്റിയിലെത്തിയത്.

#Nothing #is #lost #even #if #nothing #is #gained #KKShailaja #again #with #Neelapetti

Next TV

Top Stories