---
title: "#iffk2024 |  സിനിമ റിവ്യൂ ചെയ്യുന്നതിന് സാങ്കേതികവശം അറിയേണ്ട ആവശ്യം ഇല്ല -വി സി അഭിലാഷ്"
english_title: "#You #don't #need #know #technical #side #to #review #movie #VCAbhilash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/256748/you-dont-need-know-technical-side-to-review-movie-vcabhilash"
published_at: "2024-12-16T21:53:00+05:30"
category: "IFFK 2024"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676053f0f3c38_1.jpg"
keywords: []
---

# #iffk2024 |  സിനിമ റിവ്യൂ ചെയ്യുന്നതിന് സാങ്കേതികവശം അറിയേണ്ട ആവശ്യം ഇല്ല -വി സി അഭിലാഷ്

> **Lead Summary:** ** സി**നിമ റിവ്യൂ ചെയ്യുന്നതിന് സാങ്കേതികവശങ്ങൾ അറിയേണ്ട ആവശ്യം ഇല്ലെന്ന് സംവിധായകൻ വി.സി.അഭിലാഷ്.

## Article Content

** സി**നിമ റിവ്യൂ ചെയ്യുന്നതിന് സാങ്കേതികവശങ്ങൾ അറിയേണ്ട ആവശ്യം ഇല്ലെന്ന് സംവിധായകൻ വി.സി.അഭിലാഷ്.

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ നടന്ന ഓപ്പൺ ഫോറത്തിൽ,'ന്യൂ ഏജ് സിനിമയും റിവ്യൂവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര പ്രവർത്തകൻ അർജുൻ, ചലച്ചിത്ര നിരൂപകരായ ശ്രേയ ശ്രീകുമാർ,സ്വാതി ലക്ഷ്മി വിക്രം എന്നിവർ സംസാരിച്ചു.

മുൻകാലങ്ങളിലെ സിനിമാ നിരൂപണങ്ങളും ഇന്നത്തെ കാലത്തെ റിവ്യൂവും രണ്ടും രണ്ടാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഒറ്റ വാക്കിലോ വാക്യത്തിലോ ഒതുക്കാവുന്ന ഒന്നായി റിവ്യൂ മാറിയെന്നും ഓരോ കാലഘട്ടത്തിലും അവയ്ക്ക് പലവിധത്തിലുള്ള രൂപമാറ്റം സംഭവിച്ചുവെന്നും സ്വാതി ലക്ഷ്മി പറഞ്ഞു.

തിയേറ്ററിൽ നിന്ന് സിനിമ കണ്ടിറങ്ങുന്ന ആസ്വാദകരെ ഫിലിം റിവ്യൂവർ ആക്കാൻ വെമ്പുന്ന മാധ്യമ സംസ്കാരമാണ് നിലനിൽക്കുന്നതെന്ന് സ്വാതി കൂട്ടിച്ചേർത്തു.

ചരിത്രത്തിൽ ചില സിനിമകൾ അടയാളപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് മുൻകാല നിരൂപകർ സിനിമകളെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.

അതുപോലെ സത്യസന്ധമായിരിക്കണം പുതിയ കാലഘട്ടത്തിലെ നിരൂപണങ്ങളെന്നാണ് ചർച്ചയിൽ പങ്കെടുത്തവർക്ക് പറയാനുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/256748/you-dont-need-know-technical-side-to-review-movie-vcabhilash)