കോഴിക്കോട്: ( www.truevisionnews.com ) പൊലീസിന്റെ അമ്പലത്തിലെ ഭണ്ഡാരങ്ങൾ മോഷ്ടിച്ച് കള്ളൻ.
നഗരത്തിൽ മുതലക്കുളത്ത് കമ്മിഷണർ ഓഫിസിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ശ്രീഭദ്രകാളി ക്ഷേത്രത്തിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.
പൊലീസിനാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതല. രാത്രി 8:45 വരെ ജീവനക്കാർ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചേമുക്കാലിന് ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ഭണ്ഡാരങ്ങളില്ലെന്ന് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയുടെ ഏകദേശം രൂപം മനസ്സിലായിട്ടുണ്ട്.
ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ എത്തി നടത്തിയ പരിശോധനയ്ക്കിടെ ക്ഷേത്രത്തിനു സമീപത്തെ ഓടയിൽനിന്ന് രണ്ടു ഭണ്ഡാരങ്ങൾ പുല്ലുകൊണ്ട് മൂടിയ നിലയിൽ കണ്ടെടുത്തു.
സിറ്റി ഫിംഗർപ്രിന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ സുധീറാണ് ഭണ്ഡാരങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പണം മാറ്റിയതിനാൽ ഭണ്ഡാരത്തിൽ പണം ഉണ്ടായിരുന്നില്ല.
പാവമണി റോഡ് ഭാഗത്തുനിന്നാണ് പ്രതി ക്ഷേത്രത്തിൽ എത്തിച്ചേർന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷവും ഇതേ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു.
#Theft #Kozhikode #Police #controlled #temple #Approximate #appearance #accused #CCTVfootage #investigation