#Alvindeath | കണ്ണീരോടെ വിട: പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ അപകടം, ആൽവിൻറെ മൃതദേഹം സംസ്കരിച്ചു

#Alvindeath | കണ്ണീരോടെ വിട: പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ അപകടം, ആൽവിൻറെ മൃതദേഹം സംസ്കരിച്ചു
Dec 11, 2024 05:02 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) നാടിന്റെ നൊമ്പരമായി വടകര സ്വദേശി ആൽവിന്റെ മരണം.

കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ച ആൽവിന് കണ്ണീരോടെ വിടനൽകി നാട്.

വടകര കടമേരി തണ്ണീർപന്തലിലെ വീട്ടുവളപ്പിലാണ് വൈകിട്ടോടെ ആൽവിന്‍റെ സംസ്കാരം നടന്നത്. ആൽവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒരു നാടൊന്നാകെ വീട്ടിലേക്കെത്തി.

ബീച്ച് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബുധനാഴ്ച്ച ഉച്ച കഴിഞ്ഞാണ് ആൽവിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചത്.

വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്‍റെയും ഏക മകനാണ് ആൽവിൻ. ഇന്നലെ രാവിലെ ഏഴരയോടെ വെള്ളയിൽ പൊലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം.

2 കാറുകൾ സമാന്തരമായി അതിവേഗത്തിൽ എത്തുന്ന രംഗം റോഡിന്‍റെ മധ്യഭാഗത്തു നിന്ന് ആൽവിൻ ചിത്രീകരിക്കുകയായിരുന്നു.

കാറുകൾ ആൽവിന്‍റെ തൊട്ടു മുന്നിൽ എത്തുമ്പോൾ നിർത്താനായിരുന്നു നിശ്ചയിച്ചത്. എന്നാൽ കാറുകളുടെ അതിവേഗം കണ്ട ആൽവിൻ റോഡിന്‍റെ വശത്തേക്കു മാറുമ്പോൾ ഇടിക്കുകയായിരുന്നു.

കാർ ആക്സസറീസ് സ്ഥാപനത്തിന്റെ പ്രമോഷൻ റീൽസ് ആണു ചിത്രീകരിച്ചത്. ഗൾഫിൽ ബന്ധുവിന്‍റെ സ്ഥാപനത്തിൽ വിഡിയോഗ്രഫറായി ജോലി ചെയ്യുകയായിരുന്നു ആൽവിൻ.

2 വർഷം മുൻപു വൃക്ക മാറ്റിവച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് നാട്ടിലെത്തിയത്.

നേരത്തെ ഇതേ സ്ഥാപനത്തിന്റെ റീൽസ് ചെയ്തിട്ടുള്ളതിനാൽ നാട്ടിലെത്തിയപ്പോൾ അവർ വീണ്ടും വിളിക്കുകയായിരുന്നു.

#Tearful #farewell #Accident #during #filming #promotional #video #Alvin #body #cremated

Next TV

Related Stories
#Accident | എറണാകുളത്ത് തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

Dec 27, 2024 08:57 AM

#Accident | എറണാകുളത്ത് തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

ട്രാവലര്റിന്റെ ഡ്രൈവര്‍ പാലക്കാട് സ്വദേശി അബ്ദുൽ മജീദ് ആണ്...

Read More >>
#Manmohansing | മൻമോഹൻ സിങിന്റെ ഓർമകളുമായി രാഹുൽ മാങ്കൂട്ടത്തിൽ

Dec 27, 2024 08:34 AM

#Manmohansing | മൻമോഹൻ സിങിന്റെ ഓർമകളുമായി രാഹുൽ മാങ്കൂട്ടത്തിൽ

തനിക്ക് ഇഷ്ടം പറയുന്ന വാക്കുകളുടെ കനത്തിന്‍റെയും ആഴത്തിന്റെയും പേരിലാണെന്ന് രാഹുൽ ഫേസ്ബുക്കിൽ...

Read More >>
#accident |  കോഴിക്കോട്  നരിക്കുനിയിൽ നിയന്ത്രണം വിട്ട വാന്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

Dec 27, 2024 07:44 AM

#accident | കോഴിക്കോട് നരിക്കുനിയിൽ നിയന്ത്രണം വിട്ട വാന്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

വാന്‍ നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല....

Read More >>
#stabbed | മലപ്പുറത്ത് എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റു

Dec 27, 2024 07:34 AM

#stabbed | മലപ്പുറത്ത് എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റു

കാലിനും തലയ്ക്കും കൈക്കും സാരമായ പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

Read More >>
#CPM | സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്

Dec 27, 2024 07:18 AM

#CPM | സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്

ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് വിമർശനങ്ങളുന്നയിച്ച് സാഹചര്യം വഷളാക്കണ്ടെന്നാണ് സിപിഎമ്മിന്റെ നിലവിലെ...

Read More >>
#ManmohanSingh | 'അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം' - കെ സുധാകരൻ

Dec 27, 2024 07:03 AM

#ManmohanSingh | 'അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം' - കെ സുധാകരൻ

അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് കെ സുധാകരൻ...

Read More >>
Top Stories