പുതുനഗരം(പാലക്കാട്): ( www.truevisionnews.com ) സ്കൂട്ടറിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് സ്കൂട്ടറിൻ്റെ പിന്നിലിരുന്ന് യാത്ര ചെയ്ത വീട്ടമ്മ മരിച്ചു.
പുതുനഗരം കരിപ്പോട് ആന്തൂർകളം വിജയകുമാരി (64) യാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച ഭർത്താവ് വേണുഗോപാൽ (രാജൻ) ഗുരുതരമായി പരിക്കേറ്റ് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലങ്കോട്-പുതുനഗരം പാതയിലെ കരിപ്പോട് പൂന്തോണിയിൽ വെച്ചാണ് അപകടം.
കൊല്ലങ്കോട് ഭാഗത്തുനിന്നും പുതുനഗരം ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിന്നു പിന്നിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
ഇടിയെ തുടർന്ന് പാതയിലേക്ക് വീണ വിജയകുമാരിയുടെ ശരീരത്തിലൂടെ പിക്കപ്പ് കയറി ഇറങ്ങിയതായി പോലീസ് പറഞ്ഞു.
ഇടിച്ച പിക്കപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വിജയകുമാരി മരിച്ചു.
മോർച്ചറിയിലുള്ള മൃതദേഹം പുതുനഗരം പോലീസിൻ്റെ നടപടികൾക്കു ശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.
മകൻ:രാജേഷ്. മരുമകൾ: ഗ്രീഷ്മ.
#Pickupvan #crashes #behind #scooter #accident #housewife #tragicend #husband #seriously #injured #undergoing #treatment