#complaint | വീട്ടിൽ നിന്ന് പുറത്താക്കി ഭർത്താവ്, രണ്ട് ദിവസം യുവതിയും മക്കളും വരാന്തയിൽ; സംഭവം ഗാർഹിക പീഡന പരാതിക്ക് പിന്നാലെ

#complaint | വീട്ടിൽ നിന്ന് പുറത്താക്കി ഭർത്താവ്, രണ്ട് ദിവസം യുവതിയും മക്കളും വരാന്തയിൽ; സംഭവം ഗാർഹിക പീഡന പരാതിക്ക് പിന്നാലെ
Dec 8, 2024 02:01 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) താമരശ്ശേരിയിൽ യുവതിയെയും കുട്ടികളെയും പുറത്താക്കി ഭർത്താവ് വീടുപൂട്ടി പോയതായി പരാതി. മൂന്നാംതോട് മുട്ടുകടവ് സ്വദേശി രാജേഷിന് എതിരെയാണ് പരാതി.

ഭാര്യ അനുമോളും കുട്ടികളും രണ്ട് ദിവസമായി വീട്ടുവരാന്തയിലാണ് കഴിയുന്നത്. സംഭവത്തിൽ പ്രൊട്ടക്ഷൻ ഓർഡർ ഉണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് യുവതി പറയുന്നു.

ഗാർഹിക പീഡനത്തിന് അനുമോൾ രാജേഷിനെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് പ്രൊട്ടക്ഷൻ ഓർഡർ പ്രകാരം രാജേഷിന്റെ വീട്ടിൽ നിൽക്കാൻ കോടതി ഉത്തരവിട്ടു.

ഈ ഓർഡറുമായി രണ്ട് ദിവസം മുമ്പ് രാത്രി യുവതി വീട്ടിലെത്തിയെങ്കിലും രാവിലെ പരിഹരിക്കാം എന്നറിയിച്ച് പൊലീസ് സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു.

ഇന്നലെ പൊലീസ് പറഞ്ഞത് പ്രകാരം രാജേഷിന്റെ വീട്ടിലെത്തിയപ്പോഴാണ് മക്കളെ പുറത്താക്കി വീടുപൂട്ടിയിരിക്കുന്നത് കണ്ടത്. വീട്ടുകാർ എവിടെയെന്ന് അറിയില്ല എന്നും മൂത്ത കുട്ടി അവർക്കൊപ്പമുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അനുമോൾ പറയുന്നു.

യുവതിയുടെ വാക്കുകൾ:

"ഗാർഹിക പീഡനത്തിന് രാജേഷിനെതിരെ പരാതി നൽകിയിരുന്നു. പ്രൊട്ടക്ഷൻ ഓർഡറോട് രാജേഷിന്റെ വീട്ടിൽ നിൽക്കാനാണ് കോടതി ഉത്തരവിട്ടത്. അത്പ്രകാരം മിനിഞ്ഞാന്ന് രാത്രി വീട്ടിലേക്ക് വന്നു. ഒരു പ്രശ്‌നവും ഞാൻ ഉണ്ടാക്കിയിട്ടില്ല. പക്ഷേ ഞാൻ പ്രശ്‌നമുണ്ടാക്കിയെന്ന് ഒരു പ്രാദേശിക ബിജെപി നേതാവ് പൊലീസിനെ വിളിച്ചറിയിച്ചു.

പിറ്റേദിവസത്തേക്ക് പ്രശ്‌നം പരിഹരിക്കാമെന്ന് പൊലീസെത്തി ഉറപ്പ് തന്നത് പ്രകാരമാണ് സ്വന്തം വീട്ടിലേക്ക് പോയത്.

പിറ്റേദിവസം രാജേഷിന്റെ വീട്ടിലേക്ക് വന്നപ്പോൾ മക്കളെ പുറത്താക്കി വീട് പൂട്ടിയിരിക്കുന്നതാണ് കണ്ടത്. മൂത്ത കുട്ടി അവർക്കൊപ്പം ഉണ്ടാകുമെന്നാണ് വിശ്വാസം. പൊലീസിന്റെ ഫോണും സ്വിച്ച് ഓഫ് ആണ്.

പൊലീസ് കൂടി അറിഞ്ഞാണ് ഈ നടപടിയെന്നാണ് കരുതുന്നത്. വീട് കുത്തിത്തുറന്ന് അകത്ത് കയറാനൊക്കെയാണ് അവരുടെ മറുപടി. പ്രൊട്ടക്ഷൻ പേപ്പറൊന്നും പൊലീസ് ഇതുവരെ അംഗീകരിച്ചിട്ടില്ല. വീട്ടിൽ നിന്നിറങ്ങാൻ തന്നെയാണ് ആദ്യദിവസം മുതൽ പറയുന്നത്.

എന്ത് ചെയ്യണം എന്നറിയില്ല. ടിവി കണ്ടുകൊണ്ടിരുന്ന മകനോട് പുറത്തിറങ്ങാൻ പറഞ്ഞശേഷം വീട് പൂട്ടുകയായിരുന്നു. രാജേഷിന്റെ മുത്തശ്ശിയെ അടുത്തുള്ള വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമായിരുന്നു ഇത്.

2008ലായിരുന്നു ഞങ്ങളുടെ വിവാഹം. സ്ത്രീധനമായി കിട്ടിയ സ്വർണം ഉപയോഗിച്ചാണ് ഈ വീടും സ്ഥലവും ഉണ്ടാക്കിയത്. പക്ഷേ അത് ഭർത്താവിന്റെ അമ്മയുടെ പേരിൽ എഴുതി വച്ചു. എന്നോട് ഇറങ്ങിപ്പോകാനും പറഞ്ഞു.

സംശയരോഗിയാണ് രാജേഷ്. മദ്യപാനവും ലഹരിയുമെല്ലാമുണ്ട്. നിരന്തരം മർദിക്കുകയും ചെയ്തിരുന്നു. ജോലിക്ക് പോയി വരുമ്പോൾ ഞാൻ അടിവസ്ത്രം ഇട്ടിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കും. വീടിന്റെ തിണ്ണയിൽ വന്നിരിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ല.

പക്ഷേ എല്ലാം സഹിച്ച് നിന്നു. എങ്ങനെയെങ്കിലും ഒരു വാടക വീട് എടുത്ത് മാറിത്താമസിക്കാമെന്ന് പലതവണ പറഞ്ഞതാണ്. പക്ഷേ ഫലമുണ്ടായില്ല. മക്കൾക്ക് പോലും രാജേഷ് ലഹരി കൊടുക്കാറുണ്ട്.

സ്‌കൂളിൽ അവർ ഉറക്കമാണെന്ന് ടീച്ചർമാർ വിളിച്ചറിയച്ചപ്പോഴാണ് അതറിയുന്നത്. രാജേഷിന്റെ അച്ഛൻ ബിയർ ഒക്കെ തരാറുണ്ടെന്ന് കുട്ടികൾ പറഞ്ഞിട്ടുമുണ്ട്".






#husband #kicked #out #house #youngwoman #children #verandah #two #days #incident #followed #domestic #violence #complaint

Next TV

Related Stories
ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Jan 23, 2025 08:39 AM

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ച റിഷാദിനൊപ്പമായിരുന്നു സിയാദ് യാത്ര...

Read More >>
ചേന്ദമംഗലം കൂട്ടക്കൊല; ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി റിതു

Jan 23, 2025 08:29 AM

ചേന്ദമംഗലം കൂട്ടക്കൊല; ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി റിതു

അഞ്ച് മിനിട്ട് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി മൊഴി...

Read More >>
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു; പനമരത്ത് വാർഡ് മെമ്പർക്ക് നേരെ ആക്രമണം

Jan 23, 2025 08:20 AM

അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു; പനമരത്ത് വാർഡ് മെമ്പർക്ക് നേരെ ആക്രമണം

ബെന്നി വോട്ട് ചെയ്തതോടെയാണ് പനമരം പഞ്ചായത്ത് ഭരണം എൽഡിഎഫിന്...

Read More >>
നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍, പ്രതിഭാഗത്തിന്റെ വാദം ഇന്ന്

Jan 23, 2025 08:00 AM

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍, പ്രതിഭാഗത്തിന്റെ വാദം ഇന്ന്

ഫെബ്രുവരി അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകും എന്നാണ് വിലയിരുത്തല്‍....

Read More >>
ക്ഷേത്രക്കുളത്തിൽ ഭർത്താവിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവതിയെ കാണാതായി; തെരച്ചിൽ ഊർജിതം

Jan 23, 2025 07:47 AM

ക്ഷേത്രക്കുളത്തിൽ ഭർത്താവിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവതിയെ കാണാതായി; തെരച്ചിൽ ഊർജിതം

നിലവിളി കേട്ട് ഓടിയെത്തിയവർ ഗീരീഷിനെ രക്ഷപ്പെടുത്തിയെങ്കിലും നമിതയെ കണ്ടെത്താനായില്ല....

Read More >>
ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം; അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ

Jan 23, 2025 07:36 AM

ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം; അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ

ട്രെയിനിൽ നിന്ന് വീണ് ട്രാക്കിൽ കിടക്കുകയായിരുന്ന സുമേഷിനെ കാൽനട യാത്രക്കാരാണ്...

Read More >>
Top Stories