#caraccidentcase | 'എനിക്ക് അമ്മയെ നഷ്ടപ്പെട്ടില്ലേ, മോൾ കിടപ്പിലായില്ലേ'; നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ദൃഷാനയുടെ അമ്മ

#caraccidentcase | 'എനിക്ക് അമ്മയെ നഷ്ടപ്പെട്ടില്ലേ, മോൾ കിടപ്പിലായില്ലേ'; നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ദൃഷാനയുടെ അമ്മ
Dec 6, 2024 12:57 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) മകളുടെ അപകടത്തിനും അമ്മയുടെ മരണത്തിനും കാരണക്കാരനായ കാറുടമയെ കണ്ടെത്തിയതിൽ പ്രതികരണവുമായി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ദൃഷാനയുടെ അമ്മ.

നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ദൃഷാനയുടെ അമ്മ പറഞ്ഞു. നീണ്ട 10 മാസത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് കാറുടമയെ കണ്ടെത്തുന്നത്.

എനിക്ക് അമ്മയെ നഷ്ടപ്പെട്ടില്ലേ. മോൾ കിടപ്പിലായില്ലേ. 11 മാസമായി അവൾ കിടപ്പിലാണ്. സമയമെടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇനിയങ്ങോട്ടുള്ള ചികിത്സ ബുദ്ധിമുട്ടാണ്. വീട്ടിൽ പോയാൽ എല്ലാം പുറത്തുനിന്ന് വാങ്ങണം. സത്യം എന്തായാലും ജയിക്കുമെന്നും അമ്മ പറഞ്ഞു.

നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ദൃഷാനയെ തിങ്കളാഴ്ച ഡിസ്ച്ചാർജ്ജ് ചെയ്യും.

കാർ കണ്ടെത്തിയതും പ്രതിയെ തിരിച്ചറിഞ്ഞതും ആശ്വാസമാണ്. ഇൻഷ്വറൻസ് കിട്ടുമെന്ന പ്രതീക്ഷയും ഇപ്പോൾ ഉണ്ടെന്നും അമ്മ കൂട്ടിച്ചേർത്തു.

അപകടം നടന്ന സമയത്ത് വാഹനം കണ്ടെത്തുമെന്ന് കരുതിയിരുന്നു. ഇത്രയും കാലം കഴിഞ്ഞ് കണ്ടെത്തുമെന്ന് കരുതിയിരുന്നില്ല. 6 മാസം കഴിഞ്ഞിട്ടും മാറ്റം ഇല്ലാതെ വന്ന സാഹചര്യത്തിലാണ് ചാനലിൽ കൊടുത്തത്. അല്ലാതെ സാധാരണക്കാരായ മനുഷ്യരുടെ കാര്യത്തിൽ ആരും ഇടപെടാറില്ലെന്നും അമ്മ പറഞ്ഞു

#Haven't #I #lost #my #mother #isn't #the #child #bed #Drishana #mother #says #she #is #happy #get #justice

Next TV

Related Stories
#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം,  ഭാര്യാ പിതാവും മകനും അറസ്റ്റിലായി

Dec 27, 2024 06:20 AM

#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം, ഭാര്യാ പിതാവും മകനും അറസ്റ്റിലായി

പ്രതികളെ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം...

Read More >>
#arrest |  ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

Dec 27, 2024 05:57 AM

#arrest | ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

നവംബർ 11ന് ആത്മഹത്യ ചെയ്ത തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബുവിന്‍റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്...

Read More >>
#accident |  വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക്  കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

Dec 26, 2024 11:00 PM

#accident | വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക് കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുത്തുങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ്...

Read More >>
Top Stories