മലപ്പുറം: ( www.truevisionnews.com ) മലപ്പുറം വളാഞ്ചേരിയിൽ കാൽനടയാത്രക്കാരന്റെ കാലിൽ ബസ് കയറിയിറങ്ങി അപകടം.
വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി സുബ്രഹ്മണ്യനാണ് പരിക്കേറ്റത്. സുബ്രഹ്മണ്യന്റെ കാലിന് ഗുരുതര പരിക്കേറ്റു.
ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്. തെറ്റായ ദിശയിലൂടെ ബസ്, സ്റ്റാൻഡിലേക്ക് കയറുന്നതിനാൽ മേഖലയിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
#Accident #Malappuram #bus #ranover #pedestrian #foot