മുതുകുളം (ആലപ്പുഴ): ഭാര്യവീട്ടില്‍വെച്ചുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് മരിച്ചത് ഭാര്യവീട്ടുകാരുടെ മര്‍ദനമേറ്റെന്ന് പരാതി.
ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ വിഷ്ണു(34)വിന്റെ മരണത്തിലാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.
ആറാട്ടുപുഴ തറയില്‍ക്കടവ് തണ്ടാശ്ശേരില്‍ വീട്ടില്‍ ആതിരയാണ് വിഷ്ണുവിന്റെ ഭാര്യ. ഒരു വര്‍ഷത്തിലേറെയായി ഇവര്‍ തമ്മില്‍ പിണങ്ങി കഴിയുകയാണ്. ഏഴു വയസുളള പെണ്‍കുട്ടിയുണ്ട്.
അവധി ദിവസങ്ങളില്‍ വിഷ്ണു കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. ഇങ്ങനെ കൊണ്ടുവന്ന കുട്ടിയെ തിരികെവിടാനെത്തിയപ്പോള്‍ വിഷ്ണുവും ആതിരയും തമ്മില്‍ വഴക്കും തുടര്‍ന്ന് ആതിരയുടെ ബന്ധുക്കളുമായി സംഘര്‍ഷവുമുണ്ടായി.
ഇതിനിടെ, അബോധാവസ്ഥയില്‍ നിലത്തു വീണ വിഷ്ണുവിനെ ഉടന്‍തന്നെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മര്‍ദനമേറ്റാണ് വിഷ്ണു മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇവരുടെ പരാതിയില്‍ ഭാര്യ ആതിരയെയും അടുത്ത മൂന്നു ബന്ധുക്കളെയും പ്രതിയാക്കി തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു.
#Argument #wife #house #complaint #youngman #died #beating #Case #against #four #persons #including #wife