ആലപ്പുഴ: (truevisionnews.com) കായംകുളത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു . അപകടത്തിൽ വിദ്യാര്‍ത്ഥികളടക്കം 20ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു.
കായംകുളത്ത് നിന്ന് അടൂരിലേക്ക് പോയ ബസുകളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ കെപി റോഡിൽ മൂന്നാം കുറ്റിക്ക് സമീപമാണ് അപകടമുണ്ടായത്.
കെഎസ്ആർടിസി ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യബസ് കെഎസ്ആർടിസി ബസിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു. സ്കൂളിലേക്കും ഓഫീസുകളിലേക്കും മറ്റുമായി പോകുന്ന നിരവധി യാത്രക്കാരാണ് രണ്ടു ബസിലും ഉണ്ടായിരുന്നത്.
സ്വകാര്യ ബസിലുണ്ടായിരുന്നവരാണ് പരിക്കേറ്റവരിൽ കൂടതലും. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
#KSRTC #bus #collides #private #bus #20 #passengers #including #students #injured