#death | ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദ്ദനമേറ്റ് മരിച്ചു

#death | ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദ്ദനമേറ്റ് മരിച്ചു
Dec 4, 2024 08:51 AM | By VIPIN P V

ആലപ്പുഴ: (www.truevisionnews.com) ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചു.

ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്‌(34) മരിച്ചത്.

ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കൾ മർദിക്കുകയായിരുന്നു. തുടർന്ന് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. മർദിച്ചു കൊന്നതെന്ന് വിഷ്ണുവിന്റെ ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു. 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെയായിരുന്നു സംഭവം നടന്നത്. ഒന്നര വർഷമായി ഭര്യ വിഷ്ണുവുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇവർക്ക് നാല് വയുള്ള കുട്ടിയുണ്ട്.

ഈ കുട്ടിയെ ഭാര്യയുടെ വീട്ടിൽ ഏൽപ്പിക്കുന്നതിനായാണ് വിഷ്ണു എത്തിയത്. ഇതിനിടെയാണ് ഭാര്യയുടെ ബന്ധുക്കൾ വിഷ്ണുവുമായി തർക്കം ഉണ്ടാവുകയും അര മണിക്കൂറോളം ക്രൂരമായി മർദിച്ചു.

മർദത്തിനൊടുവിൽ വിഷ്ണു കുഴഞ്ഞുവീണു. പിന്നാലെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഒന്നര വർഷത്തിന് ശേഷമാണ് വിഷ്ണു ഭാര്യയെ കാണാനായെത്തിയത്. ഇതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

സംഭവത്തിൽ വിഷ്ണുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ അസ്വഭാവിക മരണത്തിന് തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്.

#youngman #who #reached #wife #house #Alappuzha #died #beaten #his #relatives

Next TV

Related Stories
#Christmascelebration | ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം: എസ്‌ഐക്കെതിരെ സിപിഐഎം, വിമര്‍ശനങ്ങള്‍ക്കിടെ എസ്.ഐ അവധിയിൽ പ്രവേശിച്ചു

Dec 25, 2024 08:37 PM

#Christmascelebration | ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം: എസ്‌ഐക്കെതിരെ സിപിഐഎം, വിമര്‍ശനങ്ങള്‍ക്കിടെ എസ്.ഐ അവധിയിൽ പ്രവേശിച്ചു

കരോള്‍ മുടങ്ങിയതോടെ കമ്മിറ്റിക്കാര്‍ സുരേഷ് ഗോപി എംപിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. എസ്ഐക്ക് ഫോണ്‍ കൊടുക്കാന്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടെങ്കിലും...

Read More >>
#accident | നിയന്ത്രണം തെറ്റി റോഡിൽവീണു; തലയിലൂടെ ലോറി കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

Dec 25, 2024 08:13 PM

#accident | നിയന്ത്രണം തെറ്റി റോഡിൽവീണു; തലയിലൂടെ ലോറി കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

ഇതോടെ പിറകെ വന്ന ലോറി യുവാവിന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. യുവാവ് തത്ക്ഷണം...

Read More >>
#murder | മദ്യപാനത്തിനിടെ തർക്കം; ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു, ആറുപേർ അറസ്റ്റിൽ

Dec 25, 2024 07:46 PM

#murder | മദ്യപാനത്തിനിടെ തർക്കം; ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു, ആറുപേർ അറസ്റ്റിൽ

പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകം തെളിഞ്ഞത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും...

Read More >>
#Conflict | മദ്യം വാങ്ങാനുള്ള ക്യൂ മറികടന്നതിനെച്ചൊല്ലി തര്‍ക്കം; ബിവറേജസിന് മുന്നില്‍ സംഘർഷം

Dec 25, 2024 07:13 PM

#Conflict | മദ്യം വാങ്ങാനുള്ള ക്യൂ മറികടന്നതിനെച്ചൊല്ലി തര്‍ക്കം; ബിവറേജസിന് മുന്നില്‍ സംഘർഷം

വരിതെറ്റിച്ച് എത്തിയത് അവിടെയുണ്ടായിരുന്നവർ ചോദ്യം ചെയ്തു....

Read More >>
Top Stories