ആലപ്പുഴ: (truevisionnews.com) ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റു ആറു പേരും ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്.
ഇതിൽ രണ്ടു പേരുടെ ആരോഗ്യ നില ഗുരുതരമാണെന്നും ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. ഇവർ വെൻ്റിലേറ്ററിൽചികിത്സയിലാണ്.
മൂന്നുപേരിൽ ഒരാൾക്ക് ബ്രയിൻ സർജറി ചെയ്തിരുന്നു. ഒരാൾക്ക് മൾട്ടിപ്പിൾ ഫ്രാക്ചറുമുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നവരുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചതായും എല്ലാ ചികിത്സയും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്.
അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ആദ്യ വിവരപ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതെന്ന് പൊലീസിന്‍റെ വിശദീകരണം.
കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് ആദ്യം ലഭിച്ച വിവരം. സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തിൽ ഇതിൽ മാറ്റം വരുമെന്നും പൊലീസ് വിശദീകരിച്ചു.
ഇന്നലെ രാത്രിയായിരുന്നു നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
#kalarkode #accident #One #3 #people #underwent #brain #surgery #one #critical #condition