#kalarkodeaccident | 'ഇന്നലെ വിളിച്ച് സിനിമക്ക് പോവുമെന്ന് പറഞ്ഞു, പിന്നെ അറിഞ്ഞത് മരണവാര്‍ത്ത'; ശ്രീദീപിൻ്റെ ബന്ധു

#kalarkodeaccident | 'ഇന്നലെ വിളിച്ച് സിനിമക്ക് പോവുമെന്ന് പറഞ്ഞു, പിന്നെ അറിഞ്ഞത് മരണവാര്‍ത്ത'; ശ്രീദീപിൻ്റെ ബന്ധു
Dec 3, 2024 11:02 AM | By Athira V

ആലപ്പുഴ: ( www.truevisionnews.com) കളര്‍കോട് ബസും കാറും കൂട്ടിയിട്ടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശി ശ്രീദീപിന്റെ വിയോഗത്തില്‍ ഞെട്ടല്‍ മാറിയിട്ടില്ല കുടുംബത്തിനും നാട്ടുകാര്‍ക്കും.

ഭാരത് മാതാ സ്‌കൂളിലെ അധ്യാപകനായ വത്സന്‍, അഭിഭാഷകയായ ബിന്ദു എന്നിവരുടെ ഏക മകനാണ് ശ്രീദേവ്.

കഴിഞ്ഞ ദിവസം രാത്രി കൂട്ടുകാര്‍ക്കൊപ്പം സിനിമയ്ക്ക് പോവുകയാണെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ രാത്രി ഏകദേശം പത്ത് മണിയോടെയാണ് മകന്റെ മരണവിവരം കുടുംബം അറിയുന്നത്.

ശ്രീദേവിന്റെ ബന്ധുക്കളാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ ആലപ്പുഴയിലെത്തിയിരിക്കുന്നത്. നിരവധി പേരാണ് ശ്രീദീപിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ വീട്ടിലെത്തിയത്. അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു ശ്രീദേവെന്ന് നാട്ടുകാര്‍ പറയുന്നു.

അച്ഛനോടൊപ്പം പുറത്തുപോകും വരും എന്നല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.

55 ദിവസങ്ങള്‍ക്ക് മുമ്പാണ് ശ്രീദീപ് എംബിബിഎസ് പഠനത്തിനായി ആലപ്പുഴയിലെത്തിയത്. പഠനത്തിന് പുറമെ കായികമേഖലയിലും മിടുക്കനായിരുന്നു ശ്രീദീപ്. ഏകമകനെ നഷ്ടപ്പെട്ടതിൻ്റെ ദുഃഖം കുടുംബം എങ്ങനെ താങ്ങുമെന്ന ആകുലതയിലാണ് പ്രദേശവാസികള്‍.

#kalarkode #accident #friends #neighbours #sreedeep #reacts

Next TV

Related Stories
#accident | നിയന്ത്രണം തെറ്റി റോഡിൽവീണു; തലയിലൂടെ ലോറി കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

Dec 25, 2024 08:13 PM

#accident | നിയന്ത്രണം തെറ്റി റോഡിൽവീണു; തലയിലൂടെ ലോറി കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

ഇതോടെ പിറകെ വന്ന ലോറി യുവാവിന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. യുവാവ് തത്ക്ഷണം...

Read More >>
#murder | മദ്യപാനത്തിനിടെ തർക്കം; ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു, ആറുപേർ അറസ്റ്റിൽ

Dec 25, 2024 07:46 PM

#murder | മദ്യപാനത്തിനിടെ തർക്കം; ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു, ആറുപേർ അറസ്റ്റിൽ

പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകം തെളിഞ്ഞത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും...

Read More >>
#Conflict | മദ്യം വാങ്ങാനുള്ള ക്യൂ മറികടന്നതിനെച്ചൊല്ലി തര്‍ക്കം; ബിവറേജസിന് മുന്നില്‍ സംഘർഷം

Dec 25, 2024 07:13 PM

#Conflict | മദ്യം വാങ്ങാനുള്ള ക്യൂ മറികടന്നതിനെച്ചൊല്ലി തര്‍ക്കം; ബിവറേജസിന് മുന്നില്‍ സംഘർഷം

വരിതെറ്റിച്ച് എത്തിയത് അവിടെയുണ്ടായിരുന്നവർ ചോദ്യം ചെയ്തു....

Read More >>
#missing |  കാണാതായ 17-കാരിയെയും 19-കാരനേയും കണ്ടെത്തി; ആൺകുട്ടിക്കെതിരേ പോക്സോ ചുമത്തും

Dec 25, 2024 07:09 PM

#missing | കാണാതായ 17-കാരിയെയും 19-കാരനേയും കണ്ടെത്തി; ആൺകുട്ടിക്കെതിരേ പോക്സോ ചുമത്തും

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 19-കാരനെതിരേ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ്...

Read More >>
#arrest | മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു; കോഴിക്കോട് യുവതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

Dec 25, 2024 05:29 PM

#arrest | മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു; കോഴിക്കോട് യുവതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

ജാഫർഖാൻ കോളനി റോഡിൽ വെച്ച് ഒരു കുട്ടിയുടെ സ്വർണ്ണ ചെയിൻ പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു...

Read More >>
Top Stories

GCC News