#orphanage | മർദ്ദനം സഹിക്കാനാവുന്നില്ല: വീടുവിട്ടിറങ്ങിയ വയോധിക ദമ്പതികളെ അനാഥാലയത്തിലേക്കു മാറ്റി

#orphanage |  മർദ്ദനം സഹിക്കാനാവുന്നില്ല: വീടുവിട്ടിറങ്ങിയ വയോധിക ദമ്പതികളെ അനാഥാലയത്തിലേക്കു മാറ്റി
Dec 2, 2024 07:41 AM | By Susmitha Surendran

അരിമ്പൂർ (തൃശൂർ): (truevisionnews.com) മകന്റെയും മരുമകളുടെയും മർദ്ദനം സഹിക്കാനാവാതെ വീടുവിട്ടിറങ്ങിയ വയോധിക ദമ്പതികളെ സാമൂഹികനീതി വകുപ്പ് ഇടപെട്ട് അനാഥാലയത്തിലേക്കു മാറ്റി.

അരിമ്പൂർ കൈപ്പിള്ളി റിങ് റോഡിൽ താമസിക്കുന്ന പ്ലാക്കൻ വീട്ടിൽ തോമസ് (79), ഭാര്യ റോസിലി (76) എന്നിവരാണ് മർദ്ദനത്തിനിരയായത്. മകനും മരുമകളും ചേർന്ന് മർദ്ദിക്കുന്നതായി കാണിച്ച് അന്തിക്കാട് പൊലീസിൽ ഇവർ പരാതി നൽകിയിരുന്നു.

അരിമ്പൂരിലെ തീപ്പെട്ടി കമ്പനിയിലെ തൊഴിലാളിയായിരുന്നു തോമസ്. ജോലിയിൽനിന്ന് വിട്ടശേഷം സ്വസ്ഥമായി കഴിയുന്നതിനിടെ രണ്ടു മക്കളിൽ ഒരാളോടൊപ്പം താമസമായി.

തോമസിന്റെ വരുമാനം നിലച്ചതിനാലാണ് വയോധിക ദമ്പതികൾക്കുനേരെ മരുമകൾ ശത്രുതാനിലപാട് കൈക്കൊണ്ടതെന്നാണ് പറയുന്നത്.

റോസിലിയെ മരുമകൾ സ്ഥിരമായി മർദ്ദിക്കാറുള്ളതായി അന്തിക്കാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം മുഖത്തും തലയിലും മർദ്ദിച്ച് ഭാര്യയെ വശംകെടുത്തിയതിനെ തുടർന്ന് വീടുവിട്ടിറങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്ന് തോമസ് പറഞ്ഞു.

മർദ്ദനവിവരങ്ങൾ നാട്ടുകാരാണ് ജില്ല സാമൂഹിക നീതി വകുപ്പ് അധികൃതരെ അറിയിച്ചത്. തുടർന്ന് കൗൺസിലർ മാല രമണനും അന്തിക്കാട് പൊലീസും ഇവരുടെ വീട്ടിലെത്തി. ജോലിക്കു പോയ മരുമകൾ തിരിച്ചെത്തുമ്പോൾ വീട്ടിൽ തങ്ങളെ കണ്ടാൽ വീണ്ടും ഉപദ്രവിക്കുമെന്ന് പറഞ്ഞതിനാൽ തോമസും റോസിലിയും തങ്ങളുടെ സാധനങ്ങൾ കവറിലാക്കി വീട് വിട്ടുപോകുകയായിരുന്നു.

സാമൂഹികനീതി വകുപ്പാണ് ഇവർക്കായി താമസസ്ഥലം കണ്ടെത്തിയത്. അന്തിക്കാട് പൊലീസിൽ പരാതി നൽകിയശേഷം ഇരുവരും വാർഡ് അംഗം ജില്ലി വിൽസൺ, സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥ എന്നിവരുടെ സാന്നിധ്യത്തിൽ മണലൂരിലുള്ള വിവിധ അഗതിമന്ദിരങ്ങളിലേക്ക് താമസം മാറ്റുകയായിരുന്നു. പരാതി ലഭിച്ച സാഹചര്യത്തിൽ വയോധികർക്കുണ്ടായ ബുദ്ധിമുട്ടിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

#elderly #couple #who #left #home #shifted #orphanage

Next TV

Related Stories
#foundbody |   ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

Dec 27, 2024 07:46 PM

#foundbody | ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

സ്ഥലത്ത് സ്കൂബാ ടീം തെരച്ചിൽ നടത്തിയിരുന്നു. സ്കൂബാ ടീമാണ് മൃതദേഹം...

Read More >>
#fined | ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ കിടന്നു; കണ്ണൂര്‍ സ്വദേശിയായ പവിത്രന് പിഴയിട്ട് കോടതി

Dec 27, 2024 07:34 PM

#fined | ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ കിടന്നു; കണ്ണൂര്‍ സ്വദേശിയായ പവിത്രന് പിഴയിട്ട് കോടതി

ഓടിരക്ഷപ്പെടാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. അതുകൊണ്ട് ട്രാക്കില്‍...

Read More >>
#keralagovernor | ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്; പുതിയ കേരള ഗവ‍ർണർ പുതുവത്സര ദിനത്തിൽ സംസ്ഥാനത്തെത്തും

Dec 27, 2024 07:33 PM

#keralagovernor | ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്; പുതിയ കേരള ഗവ‍ർണർ പുതുവത്സര ദിനത്തിൽ സംസ്ഥാനത്തെത്തും

ആർഎസ്എസിൽ നിന്ന് ബിജെപിയിലെത്തി ഗോവയിൽ പരിസ്ഥിതി മന്ത്രിയും സ്പീക്കറും ആയ ശേഷമാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ...

Read More >>
#arrest | പെരിങ്ങത്തൂരിൽ എ.ടി.എമ്മിൽ കവർച്ചാ ശ്രമം; നാദാപുരം സ്വദേശിയായ 19 കാരൻ ചൊക്ലി പൊലീസിൻ്റെ പിടിയിൽ

Dec 27, 2024 07:25 PM

#arrest | പെരിങ്ങത്തൂരിൽ എ.ടി.എമ്മിൽ കവർച്ചാ ശ്രമം; നാദാപുരം സ്വദേശിയായ 19 കാരൻ ചൊക്ലി പൊലീസിൻ്റെ പിടിയിൽ

രണ്ട് ദിവസം മുമ്പാണ് എ.ടി.എമ്മിൽ ചെറിയ മൺവെട്ടി പോലുള്ള ആയുധമുപയോഗിച്ച് കവർച്ചാ ശ്രമം നടന്നത്. രാത്രി 1 മണിയോടെയായിരുന്നു...

Read More >>
Top Stories