#fined | ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ കിടന്നു; കണ്ണൂര്‍ സ്വദേശിയായ പവിത്രന് പിഴയിട്ട് കോടതി

#fined | ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ കിടന്നു; കണ്ണൂര്‍ സ്വദേശിയായ പവിത്രന് പിഴയിട്ട് കോടതി
Dec 27, 2024 07:34 PM | By VIPIN P V

കണ്ണൂര്‍: ( www.truevisionnews.com ) ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ കിടന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയ കണ്ണൂര്‍ കുന്നാവ് സ്വദേശി പവിത്രന് പിഴയിട്ട് റെയില്‍വേ കോടതി.

ആയിരം രൂപയാണ് കോടതി പിഴയിട്ടത്. പവിത്രന്റെ അറസ്റ്റ് രേഖപ്പെടുത്തി ആര്‍പിഎഫ് നേരത്തേ ജാമ്യത്തില്‍ വിട്ടിരുന്നു.

ഇക്കഴിഞ്ഞ 23ന് വൈകിട്ട് പുന്നേന്‍പാറയിലാണ് സംഭവം നടന്നത്.

മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ പുന്നേപാറയില്‍ എത്തിയപ്പോള്‍ ട്രെയിനിന് മുന്നില്‍ നിന്ന് രക്ഷപ്പെടാനായി പവിത്രന്‍ ട്രാക്കില്‍ കിടക്കുകയായിരുന്നു.

ട്രെയിന്‍ പോകുന്നതുവരെ ട്രാക്കില്‍ കമഴ്ന്ന് കിടക്കുകയും ട്രെയിന്‍ പോയ ശേഷം എഴുന്നേറ്റ് നടന്നു പോകുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഫോണ്‍ ചെയ്ത് ട്രാക്കിലൂടെ വരുമ്പോള്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞിരുന്നില്ലെന്നും തൊട്ടുമുന്നില്‍ എത്തിയപ്പോഴാണ് അറിഞ്ഞതെന്നും പവിത്രന്‍ പറഞ്ഞിരുന്നു.

ഓടിരക്ഷപ്പെടാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. അതുകൊണ്ട് ട്രാക്കില്‍ കിടക്കുകയായിരുന്നു.

ട്രെയിന്‍ പോയി കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ് നടക്കുകയായിരുന്നു. വീഡിയോ കണ്ടപ്പോള്‍ ഉള്ളില്‍ ഭയം തോന്നിയെന്നും പവിത്രന്‍ പറഞ്ഞിരുന്നു.

#saw #train #coming #lay #down #track #Pavithran #native #Kannur #fined #court

Next TV

Related Stories
#accident | ബൈക്ക് പിക്കപ് ജീപ്പിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Dec 28, 2024 12:20 PM

#accident | ബൈക്ക് പിക്കപ് ജീപ്പിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

എൻജിൻ ഭാഗങ്ങളടക്കം അപകടത്തിൽ തകർന്നു. പാലാ പൊലീസ് നടപടി...

Read More >>
#periyadoublemurder | പെരിയ വിധി; 'സിപിഐഎമ്മിന്റെ മസ്തിഷ്കത്തിനേറ്റ അടിയാണിത്,  സിപിഐഎം നേരിട്ട് നടത്തിയ കൊലപാതകം'

Dec 28, 2024 12:15 PM

#periyadoublemurder | പെരിയ വിധി; 'സിപിഐഎമ്മിന്റെ മസ്തിഷ്കത്തിനേറ്റ അടിയാണിത്, സിപിഐഎം നേരിട്ട് നടത്തിയ കൊലപാതകം'

വിധിയിൽ സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്ന് പറഞ്ഞ് സിപിഐഎം ഇനിയും ന്യായീകരണം നടത്തുമെന്നും കെ കെ രമ...

Read More >>
#Attack | പത്തനംതിട്ടയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിൻ്റെ വീടിന് നേരെ ആക്രമണം; അയൽവാസികൾ അറസ്റ്റിൽ

Dec 28, 2024 12:14 PM

#Attack | പത്തനംതിട്ടയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിൻ്റെ വീടിന് നേരെ ആക്രമണം; അയൽവാസികൾ അറസ്റ്റിൽ

കോടതിയിൽ നിന്ന് താൽക്കാലിക അനുകൂല ഉത്തരവ് വാങ്ങിയതാണ് വീടാക്രമണത്തിന് കാരണമായതെന്ന് അനിൽ...

Read More >>
#periyadoublemurder | 'നീതി കിട്ടി, ആഗ്രഹിച്ച വിധിയാണ്, കേസ് അട്ടിമറിക്കാന്‍ പല സമയത്തും ശ്രമിച്ചു' - പൊട്ടിക്കരഞ്ഞുകൊണ്ട് കുടുംബം

Dec 28, 2024 12:09 PM

#periyadoublemurder | 'നീതി കിട്ടി, ആഗ്രഹിച്ച വിധിയാണ്, കേസ് അട്ടിമറിക്കാന്‍ പല സമയത്തും ശ്രമിച്ചു' - പൊട്ടിക്കരഞ്ഞുകൊണ്ട് കുടുംബം

എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണം. കോടതിയില്‍ വിശ്വസിക്കുന്നു', ശരത് ലാലിന്റെ അമ്മ...

Read More >>
#periyadoublemurder | 'പാർട്ടി തിരക്കഥ എഴുതി പാർട്ടി സംവിധാനം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞു', സി പി എമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ കോൺഗ്രസ് നേതാക്കൾ

Dec 28, 2024 11:52 AM

#periyadoublemurder | 'പാർട്ടി തിരക്കഥ എഴുതി പാർട്ടി സംവിധാനം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞു', സി പി എമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ കോൺഗ്രസ് നേതാക്കൾ

കുടുംബത്തിന് ന്യായമായി ലഭിക്കേണ്ട വിധി അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചതിനെ അതിജീവിച്ചാണ് ഈ വിധിയിൽ എത്തിയതെന്ന് ഷാഫി പറമ്പിൽ...

Read More >>
Top Stories