പരിയാരം : (truevisionnews.com) കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരൻ മരിച്ചു .
പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി.എ റോഡിൽ ചുമടുതാങ്ങിയിലാണ് അപകടം .
ടി.പി. ഹാഷിം (61) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെ ആയിരുന്നു അപകടം. പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം പരിയാരം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ:സെമീറ.മക്കൾ : റിസ്വാൻ, നാഫിയ,നസഷെറിൻ മരുമകൻ: ശുഅയ്ബ്.
#Container #lorry #scooter #collide #Kannur #scooter #passenger #dies