Dec 1, 2024 04:51 PM

( www.truevisionnews.com) ബിജെപിക്കെതിരെ വാർത്ത നൽകിയാൽ മാധ്യമങ്ങളുടെ ഓഫീസിൽ എത്തി ചോദിക്കുമെന്ന് വീണ്ടും കെ. സുരേന്ദ്രന്റെ ഭീഷണി. ബിജെപിക്കെതിരെ വാര്‍ത്ത നൽകുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. നിങ്ങളെ കാണുന്നത് തന്നെ കേരള സമൂഹത്തിന് അലര്‍ജിയാണ്.

നിങ്ങളെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് ഓഫീസിൽ വന്ന് ചോദിക്കുമെന്ന് തന്നെയാണ്. കള്ള വാര്‍ത്തകള്‍ കൊടുത്താൽ ആ പത്രത്തിന്‍റെ ഓഫീസിൽ നേരെ വന്ന് ചോദിക്കും. അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സിപിഐഎം നേതാവ് ജി സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതൃപ്തർക്ക് സ്വാഗതം എന്ന് പറഞ്ഞാണ് സുധാകരനെ പേരെടുത്ത് പറയാതെ സുരേന്ദ്രൻ സ്വാഗതം ചെയ്തത്. ജി സുധാകരൻ ഉയർത്തിപ്പിടിക്കുന്ന വിഷയങ്ങൾ വാസ്തവമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ സിപിഐഎമ്മിൽ നിന്ന് ബിജെപിയിലേക്ക് വലിയ ഒഴുക്കുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഐഎമ്മിനെ മണൽ മാഫിയ സംഘവും കള്ളക്കടത്തുകാരും പിടിമുറുക്കിയിരിക്കുകയാണെന്നും അതാണ് അദ്ദേഹത്തിന്റെ ആരോപണവുമെന്നും സുരേന്ദ്രൻ പറഞ്ഞു.

നിരോധനത്തിന് ശേഷം ആലപ്പുഴയിലും കണ്ണൂരിലും കായംകുളത്തും പോപ്പുലർ ഫ്രണ്ടിൽ നിന്നും വ്യാപകമായി ആളുകളെ ഡിവൈഎഫ്‌ഐയിലേക്കും സിപിഐഎമ്മിലേക്കും റിക്രൂട്ട് ചെയ്യുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.























#ksurendran #against #media

Next TV

Top Stories