#arrest | പൊതുമധ്യത്തിൽ മദ്യപിച്ച് ലക്കുകെട്ട് സംഘനൃത്തം; 40 പേർ അറസ്റ്റിൽ

#arrest | പൊതുമധ്യത്തിൽ മദ്യപിച്ച് ലക്കുകെട്ട് സംഘനൃത്തം; 40 പേർ അറസ്റ്റിൽ
Dec 1, 2024 03:50 PM | By VIPIN P V

പട്‌ന: (www.truevisionnews.com) പൊതുമധ്യത്തിൽ മദ്യപിച്ച് ലക്കുകെട്ട് പ്രത്യക്ഷപ്പെട്ട 40 പേർ ബിഹാറിൽ അറസ്റ്റിൽ.

സംസ്ഥാനത്തെ സമ്പൂർണ മദ്യനിരോധനം കാറ്റിൽപ്പറത്തിയാണ് സംഘം കുടിച്ചു ലക്കുകെട്ടെത്തിയത്. മുസാഫർപൂരിലെ വിവാഹചടങ്ങിൽ ഞായറാഴ്ചയായിരുന്നു സംഭവം.

വിവാഹസംഘത്തിൽ വരന്റെ ഭാഗത്ത് നിന്നുള്ളവരായിരുന്നു 40പേരും. നാഗനൃത്തം കളിക്കാൻ ഒരുങ്ങുന്നതിനിടെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു.

വിവാഹച്ചടങ്ങിനെത്തിയവരുടെ കയ്യിൽ വധുവിന്റെ കുടുംബക്കാർക്ക് സമ്മാനിക്കാനുള്ള മദ്യക്കുപ്പികളുമുണ്ടായിരുന്നു.

സംഭവത്തിൽ സംഘത്തിന് മദ്യം നൽകിയവരെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

2016ൽ നിതീഷ് കുമാർ സർക്കാർ ഏർപ്പെടുത്തിയ സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കാൻ സർക്കാർ പാടുപെടുന്നതിനിടെയാണ് ഇത്തരത്തിലുള്ള 'ആചാരങ്ങൾ'.

സമ്പൂർണ മദ്യനിരോധനമുണ്ടെങ്കിലും സംസ്ഥാനത്തുണ്ടാകുന്ന വ്യാജമദ്യദുരന്തമൊക്കെ പദ്ധതി നടപ്പാക്കുന്നതിൽ സർക്കാർ പൂർണപരാജയമാണെന്ന ആരോപണങ്ങൾ ശക്തമാക്കിയിരുന്നു.

മദ്യനിരോധനം പൊലീസിനും എക്‌സൈസിനുമൊക്കെ പൈസയുണ്ടാക്കാനുള്ള വഴിയായെന്നായിരുന്നു പട്‌ന ഹൈക്കോടതിയുടെ വിമർശനം.

#drunken #gang #dancing #public #people #arrested

Next TV

Related Stories
#suicide |  മകൻ ട്രാൻസ് ജെൻഡറിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു; മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

Dec 26, 2024 03:55 PM

#suicide | മകൻ ട്രാൻസ് ജെൻഡറിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു; മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

മൂന്ന് വർഷമായി ട്രാൻസ്‌ജെൻഡറുമായി സുനിൽ കുമാർ പ്രണയത്തിലായിരുന്നുവെന്നും സ്ത്രീയെ വിവാഹം കഴിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയുമായിരുന്നു...

Read More >>
#gascylinderexploded | ഗ്യാസ് സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിച്ചു; രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം,9 പേർ ചികിത്സയിൽ

Dec 26, 2024 03:07 PM

#gascylinderexploded | ഗ്യാസ് സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിച്ചു; രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം,9 പേർ ചികിത്സയിൽ

പരിക്കേറ്റവരെ കഴിഞ്ഞ ദിവസം കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ആശുപത്രിയിൽ...

Read More >>
#attack | ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.എൽ.എക്ക് നേരെ മുട്ടയേറ്

Dec 26, 2024 02:27 PM

#attack | ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.എൽ.എക്ക് നേരെ മുട്ടയേറ്

അടൽ ബിഹാരി വാജ്പേയിയുടെ ജന്മവാർഷിക ദിനത്തിൽ നടത്തിയ പരിപാടിയിൽ പ​ങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ...

Read More >>
#brindakarat | 'രാജ്യത്തെ ഏറ്റവും വലിയ ശിഥിലീകരണ ശക്തിയാണ് ആര്‍എസ്എസ്, വിഷലിപ്തമായ വര്‍ഗീയ അജണ്ട മാത്രമാണ് ലക്ഷ്യം'

Dec 26, 2024 01:46 PM

#brindakarat | 'രാജ്യത്തെ ഏറ്റവും വലിയ ശിഥിലീകരണ ശക്തിയാണ് ആര്‍എസ്എസ്, വിഷലിപ്തമായ വര്‍ഗീയ അജണ്ട മാത്രമാണ് ലക്ഷ്യം'

ആര്‍എസ്എസ് എന്നത് രാഷ്ട്രീയ സര്‍വനാശ സമിതിയെന്നാണെന്നും ബൃന്ദ കാരാട്ട്...

Read More >>
#fire | ഓടുന്നതിനിടെ  ലംബോർഗിനി കാർ കത്തി നശിച്ചു

Dec 26, 2024 01:37 PM

#fire | ഓടുന്നതിനിടെ ലംബോർഗിനി കാർ കത്തി നശിച്ചു

വാഹനത്തിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് വ്യവസായി ഗൗതം സിങ്‍വാനിയ...

Read More >>
#constabledeath | ദുരൂഹത, പൊലീസുകാരിയും യുവാവും തടാകത്തിൽ മരിച്ച നിലയിൽ; എസ്ഐയുടെ പഴ്സും ഫോണും തടാകകരയിൽ

Dec 26, 2024 12:22 PM

#constabledeath | ദുരൂഹത, പൊലീസുകാരിയും യുവാവും തടാകത്തിൽ മരിച്ച നിലയിൽ; എസ്ഐയുടെ പഴ്സും ഫോണും തടാകകരയിൽ

ഇരുവരും തടാകത്തിൽ ചാടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു എസ്ഐയെ കാണാനില്ല. ഇയാള്‍ക്കായി തെരച്ചിൽ...

Read More >>
Top Stories

Entertainment News