#rain | ശക്തമായ മഴക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

#rain |  ശക്തമായ മഴക്ക് സാധ്യത,  കോഴിക്കോട് ഉൾപ്പെടെ  നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
Dec 1, 2024 02:41 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

നാളെ വയനാട് ജില്ലയിലടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതുച്ചേരിയിൽ തീരം തൊട്ട ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിലാണ് കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നത്.

തുലാവർഷം അടുത്ത ദിവസങ്ങളിൽ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നാം തീയതി എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലർട്ടാണ്.

നാലാം തീയതി കോഴിക്കോട് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലർട്ടാണ്. വരുന്ന 5 ദിവസം തെക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം.

ഇടിമിന്നലോടെ ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലടക്കം ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകപ്പ് മുന്നറിയിപ്പ് നൽകി. അതി തീവ്ര മഴക്കും ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജില്ലാ ഭരണകൂടങ്ങൾ വേണ്ട മുൻകരുതലെടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

#Heavy #rain #likely #red #alert #declared #four #districts

Next TV

Related Stories
#accident |  കോഴിക്കോട്  നരിക്കുനിയിൽ നിയന്ത്രണം വിട്ട വാന്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

Dec 27, 2024 07:44 AM

#accident | കോഴിക്കോട് നരിക്കുനിയിൽ നിയന്ത്രണം വിട്ട വാന്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

വാന്‍ നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല....

Read More >>
#stabbed | മലപ്പുറത്ത് എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റു

Dec 27, 2024 07:34 AM

#stabbed | മലപ്പുറത്ത് എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റു

കാലിനും തലയ്ക്കും കൈക്കും സാരമായ പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

Read More >>
#CPM | സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്

Dec 27, 2024 07:18 AM

#CPM | സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്

ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് വിമർശനങ്ങളുന്നയിച്ച് സാഹചര്യം വഷളാക്കണ്ടെന്നാണ് സിപിഎമ്മിന്റെ നിലവിലെ...

Read More >>
#ManmohanSingh | 'അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം' - കെ സുധാകരൻ

Dec 27, 2024 07:03 AM

#ManmohanSingh | 'അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം' - കെ സുധാകരൻ

അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് കെ സുധാകരൻ...

Read More >>
#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം,  ഭാര്യാ പിതാവും മകനും അറസ്റ്റിലായി

Dec 27, 2024 06:20 AM

#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം, ഭാര്യാ പിതാവും മകനും അറസ്റ്റിലായി

പ്രതികളെ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം...

Read More >>
Top Stories