മാവേലിക്കര (ആലപ്പുഴ): (truevisionnews.com) മദ്യപിക്കാന്‍ പണം നല്‍കാത്തതിന് വയോധികയായ അമ്മയെ ക്രൂരമായി മർദ്ദിച്ചയാള്‍ക്ക് ആറര വര്‍ഷം തടവും 26,000 രൂപ പിഴയും ശിക്ഷ വിധിച്ച് മാവേലിക്കര അസി. സെഷന്‍സ് കോടതി ജഡ്ജി പി.ബി. അമ്പിളി ചന്ദ്രന്‍ ഉത്തരവിട്ടു.
കുറത്തികാട് കുഴിക്കാല വടക്കതില്‍ തടത്തില്‍ പ്രദീപിനെ (39) ആണ് കോടതി ശിക്ഷിച്ചത്.
മർദ്ദനത്തില്‍ പരിക്കേറ്റ അമ്മ ജഗദമ്മ (65) നല്‍കിയ പരാതിയില്‍ കുറത്തികാട് പോലീസ് 2023 ഓഗസ്റ്റ് ഏഴിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പി.വി. സന്തോഷ് കുമാര്‍ ഹാജരായി.
#Mother #brutally #beaten #not #paying #drinks #accused #sentenced #six #half #years #prison #fined