ആലപ്പുഴ: (truevisionnews.com) പൂചാക്കൽ തളിയാപറമ്പിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പൂചാക്കൽ അടിച്ചറാനികത്ത് വീട്ടിൽ സന്ധ്യക്കാണ് വെട്ടേറ്റത്. ഭർത്താവ് ജിനചന്ദ്രൻ ഒളിവിലാണ്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ജിനചന്ദ്രനും ഭാര്യയും തമ്മിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു.
ഇതേത്തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പോലീസിൽ പരാതി നൽകി തിരിച്ചുവന്നതിനുശേഷമാണ് ഇയാൾ ഭാര്യയെ വെട്ടിയത്.
സന്ധ്യയ്ക്ക് തലയ്ക്കും കഴുത്തിനും സാരമായി വെട്ടേറ്റിട്ടുണ്ട്.
പ്രദേശത്തുള്ള ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
#husband #wife #who #complained #police #family #problems