കൊച്ചി: ( www.truevisionnews.com) പെരുമ്പാവൂരിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കും ബൈക്കിനും മുകളിലേക്ക് തടി ലോറി മറിഞ്ഞ് അപകടം.
പെരുമ്പാവൂർ കാളവയൽ റോഡിലാണ് സംഭവം. റോഡിലെ കുഴിയിൽ വീണ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വാഹനങ്ങൾക്കുളളിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പെരുമ്പാവൂർ നഗരസഭയിൽ 20-21 വാർഡുകൾ കൂടിച്ചേരുന്ന സ്ഥലമാണ് കാളവയൽ റോഡ്.
ഇന്ന് കാളച്ചന്ത ദിവസമായതിനാൽ കന്നുകാലികളെ വാങ്ങാൻ പോയവരുടെ വാഹനങ്ങൾക്ക് മുകളിലേക്കാണ് ലോറി മറിഞ്ഞത്. തടികൾ കയറ്റി വന്ന ലോറി കുഴിയിൽ വീണതോടെ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു സ്വിഫ്റ്റ് കാരിനും, ഹ്യൂണ്ടായ് സാൻട്രോ കാരിനും രണ്ട് ബൈക്കുകൾക്കും മുകളിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലോറി ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പെരുമ്പാവൂരിലെ റോഡിലെ കുഴികളിൽ വാഹനങ്ങൾ വീണ് അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി റോഡിന്‍റെ അഴസ്ഥ വളരെ മോശമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
#timber #lorry #went #out #of #control #after #falling #pothole #overturning #top #vehicles #lorrydriver #sustained #minor #injuries