#NursingStudent | നിരവധി തവണ കോളേജ് പ്രിൻസിപ്പലിനെ വിളിച്ചു, പകുതി കേട്ട് ഫോൺ കട്ട് ചെയ്തുവെന്ന് അമ്മുവിന്റെ അച്ഛൻ

#NursingStudent | നിരവധി തവണ കോളേജ് പ്രിൻസിപ്പലിനെ വിളിച്ചു, പകുതി കേട്ട് ഫോൺ കട്ട് ചെയ്തുവെന്ന് അമ്മുവിന്റെ അച്ഛൻ
Nov 19, 2024 12:54 PM | By VIPIN P V

പത്തനംതിട്ട: (truevisionnews.com) നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അച്ഛൻ സജീവ്. തൻ്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും സജീവ് പറഞ്ഞു.

നിരവധി തവണ കോളേജ് പ്രിൻസിപ്പലിനെ വിളിച്ചു. പകുതി കേൾക്കുമ്പോൾ ഫോൺ കട്ട് ചെയ്യും. ഫ്രൊഫ. എൻ അബ്ദുൽ സലാം തങ്ങളെ കേൾക്കാൻ തയാറായില്ലെന്നും സജീവ് പറഞ്ഞു.

അലീന ,അഞ്ജന , അഷിത എന്നിവർ മകളെ മാനസികമായി പീഡിപ്പിക്കുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്തു എന്നും സജീവ് ആരോപിച്ചു.

അതെസമയം അമ്മു സജീവിന്റെ മരണം ഞെട്ടിക്കുന്നതാണെന്നും, ഇനി ഇത് ആർക്കും സംഭവിക്കാൻ പാടില്ലെന്നും അറിയിച്ച് ആരോഗ്യ സർവകലാശാല വിസി ഡോ. മോഹൻ കുന്നുമ്മൽ.

വസ്തുതയെന്തെന്ന് ആരോഗ്യ സർവ്വകലാശാലക്കും അറിയണം. രക്ഷിതാക്കളുമായി വിശദമായി സംസാരിച്ചിരുന്നു. അന്വേഷണത്തിന് നാലംഗ സമിതി നിലവിലുണ്ട്.

കോളേജിലെത്തി എല്ലാവരേയും കണ്ട് സംസാരിക്കും, മാതാപിതാക്കളേയും കണ്ട് സംസാരിക്കുമെന്നും ഡോ. മോഹൻ കുന്നുമ്മൽ അറിയിച്ചു. പൊലീസ് അന്വേഷണവും കാര്യക്ഷമമായി നടക്കണം.

ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. അതിന് വേണ്ട നടപടി എടുക്കും. വ്യക്തകൾക്കും സ്ഥാപനങ്ങൾക്കും വീഴ്ചയുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി ഉണ്ടാകും.

കോളേജിലെ പ്രശ്നങ്ങളിൽ രക്ഷിതാക്കൽ നൽകിയ പരാതി ഉണ്ട്. ആ പരാതിയിലെ തുടർ നടപടിയിൽ അടക്കം എല്ലാത്തിലും വിശദമായ അന്വേഷണം നടക്കും.

ഒരു കുട്ടിയെയും ഇങ്ങനെ നഷ്ടപ്പെടാൻ ഇനി അവസരം ഉണ്ടാകില്ലെന്നും വിസി ഉറപ്പ് നൽകി. ആന്റി റാഗിംഗ് സെല്ലിന്റെ പ്രവർത്തനം അടക്കം വരും ദിനങ്ങളിൽ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

#ammu #father #called #collegeprincipal #severaltimes #hungup #only #half #listening

Next TV

Related Stories
#vijayadashami |  മൃതദേഹം കുഴിച്ചിട്ട് തെങ്ങു നട്ടു, പതിവു പോലെ മീൻ പിടിക്കാനായി കടലിലേക്കു പോയി, നാടിനെ ഞെട്ടിച്ച് അരുംകൊല

Nov 19, 2024 03:45 PM

#vijayadashami | മൃതദേഹം കുഴിച്ചിട്ട് തെങ്ങു നട്ടു, പതിവു പോലെ മീൻ പിടിക്കാനായി കടലിലേക്കു പോയി, നാടിനെ ഞെട്ടിച്ച് അരുംകൊല

‌വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മിലുള്ള ബന്ധം സുനിമോൾക്കറിയാമെന്നു പൊലീസ് മനസ്സിലാക്കി....

Read More >>
#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

Nov 19, 2024 03:20 PM

#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

ഇതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജ് മോർച്ചറിയിൽ...

Read More >>
#NewspaperAdvertisement | പാലക്കാട്ടെ എൽഡിഎഫിന്റെ പത്രപരസ്യം; എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണെന്ന് കണ്ടെത്തൽ

Nov 19, 2024 03:14 PM

#NewspaperAdvertisement | പാലക്കാട്ടെ എൽഡിഎഫിന്റെ പത്രപരസ്യം; എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണെന്ന് കണ്ടെത്തൽ

അതേസമയം ദേശാഭിമാനിയിൽ ഈ പരസ്യം ഇല്ല എന്നതും ശ്രദ്ധേയമാണ്.അഡ്വറ്റോറിയൽ ശൈലിയിലാണ് പരസ്യം നൽകിയിരിക്കുന്നതെന്നും...

Read More >>
#kmshaji | 'പിണറായി വിജയൻ എന്ന ആന കുത്തീട്ട് വീണിട്ടില്ല, പിന്നെയാണോ ആനപ്പിണ്ടം തടഞ്ഞു വീഴുന്നത്' ; എ.എ റഹീമിന് മറുപടിയുമായി കെ.എം ഷാജി

Nov 19, 2024 03:11 PM

#kmshaji | 'പിണറായി വിജയൻ എന്ന ആന കുത്തീട്ട് വീണിട്ടില്ല, പിന്നെയാണോ ആനപ്പിണ്ടം തടഞ്ഞു വീഴുന്നത്' ; എ.എ റഹീമിന് മറുപടിയുമായി കെ.എം ഷാജി

'അത് റഹീമിന് മനസിലാകുന്ന കാര്യങ്ങളാണല്ലോ. ആനുകൂല്യങ്ങൾ പറ്റാൻ ഏത് തരത്തിലാണ്...

Read More >>
#rain | ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത, കേരളത്തിൽ വരും ദിവസങ്ങളിൽ വീണ്ടും മഴ സജീവമാകാൻ സാധ്യത

Nov 19, 2024 03:03 PM

#rain | ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത, കേരളത്തിൽ വരും ദിവസങ്ങളിൽ വീണ്ടും മഴ സജീവമാകാൻ സാധ്യത

നവംബർ 23 ഓടെ ചക്രവാതച്ചുഴി ന്യൂന മർദ്ദമായും തുടർന്നുള്ള ദിവസങ്ങളിൽ തീവ്ര ന്യൂന മർദ്ദമായും ശക്തി പ്രാപിച്ച് തമിഴ് നാട്, ശ്രീലങ്ക തീരത്തേക്ക്...

Read More >>
#Accident | ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് അപകടം; ഭാര്യ മരിച്ചു, പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ

Nov 19, 2024 02:32 PM

#Accident | ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് അപകടം; ഭാര്യ മരിച്ചു, പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ

നെടുമ്പാശ്ശേരി പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിനിടയാക്കിയ ലോറി പൊലീസ്...

Read More >>
Top Stories