#nursingstudent | നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം; മൂന്ന് സഹപാഠികളെ ചോദ്യം ചെയ്യാൻ രക്ഷിതാക്കളുടെ അനുമതി തേടി

#nursingstudent | നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം; മൂന്ന് സഹപാഠികളെ ചോദ്യം ചെയ്യാൻ രക്ഷിതാക്കളുടെ അനുമതി തേടി
Nov 19, 2024 08:55 AM | By Jain Rosviya

പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് സഹപാഠികളെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്.

ആരോപണവിധേയരായ മൂന്ന് വിദ്യാർത്ഥികളും വീടുകളിലാണ്. രക്ഷിതാക്കളുടെ അനുമതി വാങ്ങി അവരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.

സഹപാഠികളായ മൂന്ന് വിദ്യാർത്ഥികളും അമ്മുവുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം അധ്യാപകർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

അമ്മുവും സഹപാഠികളുമായുള്ള പ്രശ്നം കോളേജിനുള്ളിൽ തന്നെ പരിഹരിച്ചതാണ്, ആത്മഹത്യ ചെയ്യേണ്ട കാരണങ്ങൾ ഇല്ലായിരുന്നുവെന്നാണ് അമ്മു സജീവിന്‍റെ ക്ലാസ് ടീച്ചർ ഉൾപ്പെടെ മൊഴി നൽകിയത്.

കോളേജ് പ്രിൻസിപ്പലിന്‍റെയും അധ്യാപകരുടെയുമടക്കം മൊഴികൾ പൊലീസ് കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. അമ്മുവും സഹപാഠികളും തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു.

ലോഗ് ബുക്ക് കാണാതായും, ടൂർ കോഓഡിനേറ്ററായി അമ്മുവിനെ തെരഞ്ഞെടുത്തുമൊക്കെ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കം രൂക്ഷമാക്കിയെന്നാണ് കോളേജ് പ്രിൻസിപ്പൽ അബ്ദുൾ സലാം പറയുന്നത്.

വിദ്യാർത്ഥികൾ തമ്മിലുണ്ടായിരുന്ന പ്രശ്നം രൂക്ഷമായിരുന്നുവെന്നും എന്നാൽ ഇത് പറഞ്ഞ് പരിഹരിച്ചിരുന്നുവെന്ന് ക്ലാസ് ടീച്ചർ സമിത ഖാനും വ്യക്തമാക്കി.

അധ്യാപകരുടെ മൊഴിയുടെ പശ്ചാത്തലത്തിലാണ് സഹപാഠികളുടെ മൊഴിയെടുക്കാൻ പൊലീസ് ശ്രമം. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്തനംതിട്ട ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണു മരിക്കുന്നത്.

വീഴ്ചയിൽ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റിരുന്നു. അമ്മുവിന്‍റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്.

അമ്മു സജീവിന്‍റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മുവും സഹപാഠികളും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.

വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നതിന് പുറമേ അമ്മുവിന്‍റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകി വിവരങ്ങൾ ശേഖരിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

#Death #nursing #student #Parents #permission #sought #question #three #classmates #phone #sent #forensic #examination

Next TV

Related Stories
#divyasreemurder | വടിവാളു കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടി, ദിവ്യശ്രീയെ കൊന്നത് വിവാഹമോചനക്കേസ് പരിഗണിച്ചതിനു പിന്നാലെ

Nov 22, 2024 10:40 AM

#divyasreemurder | വടിവാളു കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടി, ദിവ്യശ്രീയെ കൊന്നത് വിവാഹമോചനക്കേസ് പരിഗണിച്ചതിനു പിന്നാലെ

രാത്രി ഏറെ വൈകിയും വീടിന് മുന്നിൽ നാട്ടുകാർ തടിച്ചുകൂടി. ഉറക്കമൊഴിഞ്ഞ് പഠിച്ചാണ് ദിവ്യശ്രീ ജോലി നേടിയത്....

Read More >>
#sathyanmokeri | 'വീണ്ടും തെരഞ്ഞെടുപ്പ് നടന്നതിൻ്റെ പ്രതിഷേധമാണ് പോളിങ് കുറയാൻ കാരണം' -സത്യൻ മൊകേരി

Nov 22, 2024 10:29 AM

#sathyanmokeri | 'വീണ്ടും തെരഞ്ഞെടുപ്പ് നടന്നതിൻ്റെ പ്രതിഷേധമാണ് പോളിങ് കുറയാൻ കാരണം' -സത്യൻ മൊകേരി

വീണ്ടും തെരഞ്ഞെടുപ്പ് നടന്നതിൻ്റെ പ്രതിഷേധമാണ് പോളിങ് കുറയാൻ കാരണമെന്നും സത്യൻ മൊകേരി...

Read More >>
#murdercase | ഏഴാം ക്ലാസ്സുകാരൻ മകൻ തനിച്ചായി; പൊലീസുകാരിക്ക് നേരെയുള്ള ക്രൂരതയിൽ പകച്ച് നാട്

Nov 22, 2024 10:20 AM

#murdercase | ഏഴാം ക്ലാസ്സുകാരൻ മകൻ തനിച്ചായി; പൊലീസുകാരിക്ക് നേരെയുള്ള ക്രൂരതയിൽ പകച്ച് നാട്

ഏഴാം ക്‌ളാസിൽ പറ്റിക്കുന്ന മകനും ദിവ്യശ്രീയ്‌ക്കൊപ്പമാണ്. മാസങ്ങൾക്ക് മുൻപ് ദിവ്യശ്രീയുടെ അമ്മ മരിച്ചപ്പോൾ രാജേഷ് വീട്ടിൽ വന്ന്...

Read More >>
#foodpoisoning | കുടിച്ചത് സ്കൂളിലെ പാൽ, പിന്നാലെ ഛർദ്ദി; ഭക്ഷ്യവിഷബാധയേറ്റ് 30ഓളം കുട്ടികൾ ചികിത്സയിൽ, ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

Nov 22, 2024 10:08 AM

#foodpoisoning | കുടിച്ചത് സ്കൂളിലെ പാൽ, പിന്നാലെ ഛർദ്ദി; ഭക്ഷ്യവിഷബാധയേറ്റ് 30ഓളം കുട്ടികൾ ചികിത്സയിൽ, ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അധ്യാപിക പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് 3.15 നാണ് പാൽ വിതരണം...

Read More >>
#traindeath |  റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിനിടിച്ചു; ഒരു മരണം, ഒരാൾ അത്യാസന്ന നിലയിൽ

Nov 22, 2024 10:02 AM

#traindeath | റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിനിടിച്ചു; ഒരു മരണം, ഒരാൾ അത്യാസന്ന നിലയിൽ

ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിയാണ്...

Read More >>
Top Stories