(truevisionnews.com) വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ഫുഡ് കൂൺ മെഴുക്കുപുരട്ടി ഉണ്ടാക്കാം.
ആവശ്യമായ ചേരുവകൾ
കൂൺ - 250 ഗ്രാം
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
കടുക് - അര ടീസ്പൂൺ
ചെറിയ ഉള്ളി -10 എണ്ണം
പച്ചമുളക് - 2 എണ്ണം
കറിവേപ്പില - 2 അല്ലി
കുരുമുളക് പൊടി - അര ടീസ്പൂൺ
ഉപ്പ് - അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം 250 ഗ്രാം കൂൺ എടുക്കുക.നമ്മുക്ക് ഇഷ്ട്ടമുള്ള കൂൺ എടുക്കാവുന്നതാണ്.കൂൺ കഴുകേണ്ട ആവശ്യമില്ല.തുടച്ചാൽ മതിയാവും.കൂൺ കഴുകിയാൽ അഥവാ കൂൺ വെള്ളത്തിൽ കുതിർന്നു പോവും.
കൂണിന്റെ തണ്ട് കളയേണ്ട ആവശ്യമില്ല.അതും നമുക്ക് ഉപയോഗിക്കാവുന്നതാണ്.അത്യാവശ്യം വലുപ്പത്തിൽ കൂൺ അരിഞ്ഞെടുക്കുക.
തുടർന്ന് ഒരു പാനിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക അതിലേക്ക് അര ടീസ്പൂൺ കടുക് ചേർക്കുക.കടുക് പൊട്ടി കഴിഞ്ഞാൽ 10 ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക.അതോടൊപ്പം
2 പച്ചമുളക് അരിഞ്ഞതും.ഒന്നോ രണ്ടോ തണ്ട് കറിവേപ്പിലയും ചേർത്തുകൊടുക്കുക ഇതെല്ലം നന്നായി വഴറ്റുന്നത് വരെ ഇളക്കുക.
ഈ മിക്സ് നന്നായി വഴറ്റിയതിന് ശേഷം ഇതിലേക്ക് അരിഞ്ഞു വച്ച കൂൺ ചേർത്ത് നന്നായി ഇളക്കുക.തീ കൂട്ടി വച്ച് വേണം പിന്നീട് ഇത് വേവിക്കാൻ.2 മിനിറ്റ് കഴിഞ്ഞാൽ കൂണിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങും.പിന്നീട് 3 മിനിറ്റ് നേരം ഇടയ്ക്കു ഇടയ്ക്ക് ഇളക്കുക.ഒരു കാര്യം ശ്രദ്ധിക്കുക ,ഇത് അടച്ചു വച്ച് വേവിക്കരുത്.അടച്ചു വച്ചാൽ വെള്ളം ഇറങ്ങും.അങ്ങനെ 5 മിനിറ്റ് നേരം വേവിച്ചിട്ടുണ്ട്.
തുടർന്ന് ഇതിലേക്ക് പൊടിച്ച കുരുമുളക് അര ടീസ്പൂൺ ഉപ്പ് അര ടീസ്പൂൺ ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക.തുടർന്ന് സ്ററൗ ഓഫ് ചെയ്യുക.ഇത് ചൂടോടുക്കൂടി ചോറിന്റെ കൂടെ കഴിക്കാവുന്നതാണ്.
#Mushroom #mezhukkpuratti #cook