#epjayarajan | 'പാർട്ടി തന്നെ മനസിലാക്കിയില്ല', ‘രണ്ടാം പിണറായി സർക്കാർ ദുർബലം'; ഇ.പി. ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങൾ പുറത്ത്

#epjayarajan | 'പാർട്ടി തന്നെ മനസിലാക്കിയില്ല', ‘രണ്ടാം പിണറായി സർക്കാർ ദുർബലം'; ഇ.പി. ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങൾ പുറത്ത്
Nov 13, 2024 08:01 AM | By Athira V

( www.truevisionnews.com) രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിർന്ന സിപിഐഎം നേതാവ് ഇപി ജയരാജയൻ. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തിൽ പറയന്നു.

തന്റെ ഭാഗം കേൾക്കാതെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. വിവാദ വിഷയങ്ങളിൽ ഉൾപ്പെടെ ഇപിയുടെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്.

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചർച്ചയാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സെക്രട്ടറിയേറ്റിൽ അറിയിച്ചശേഷമാണ് സാന്റിയാഗോ മാർട്ടിൻ അടക്കമുള്ളവരിൽ നിന്നും ദേശാഭിമാനിക്ക് പരസ്യം വാങ്ങിയത്.

എന്നാൽ വിഎസ് അച്യുതാനന്ദൻ തനിക്ക് എതിരെ ആയുധമാക്കി. ഡോ.പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയതിലും അതൃപ്തി.

ചേലക്കരയിൽ അൻവറിന്റെ സ്ഥാനാർത്ഥി എൽഡിഎഫിനും ദോഷമുണ്ടാക്കുമെന്നു പുസ്തകത്തിൽ പറയുന്നു. രാഷ്ട്രീയ വിവാദങ്ങൾക്ക് വിശദമായ മറുപടി പറയുന്ന പുസ്തകം ഡിസി ബുക്ക്സ് ഇന്ന് പുറത്തിക്കും.

ഇഎംഎസ് നൊപ്പമുള്ള ഇപിയുടെ ചിത്രമാണ് കവർപേജ് ആയി നൽകിയിട്ടുള്ളത്. കൺവീനർ സ്ഥാനത്തു നിന്നും മാറ്റിയതിൽ വലിയ പ്രയാസം ഉണ്ടാക്കിയതായാണ് ഇപി ജയരാജൻ ആത്മകഥയിൽ പറയുന്നത്. താൻ ഇല്ലാത്ത സെക്രട്ടറിയേറ്റിൽ ആണ് വിഷയം ചർച്ച ചെയ്തത്. പദവി നഷ്ടപ്പെട്ടു എന്നതിലല്ല പ്രയാസം. പാർട്ടി മനസ്സിലാക്കിയില്ല എന്നതാണ്.

കേന്ദ്ര കമ്മറ്റി അംഗമായ തനിക്കെതിരെ തീരുമാനമെടുക്കേണ്ടത് കേന്ദ്രകമ്മിറ്റി ആണ്. ഈ വിഷയത്തിൽ പറയാനുള്ളത് കേന്ദ്രകമ്മിറ്റി അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഉണ്ടാകേണ്ടത് അവിടെയാണ്.

ഉൾപ്പാർട്ടി ചർച്ചയിൽ പറയേണ്ടത് അവിടെ പറയുക എന്നതാണ് കമ്മ്യൂണിസ്റ്റ് ധർമ്മം. എന്നാൽ ഈ വിഷയത്തിൽ പാർട്ടിയെടുത്ത് തീരുമാനം അണികൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കി. എത്ര വിമർശനങ്ങൾ ഉണ്ടായാലും പാർട്ടിക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് ഇപി ആത്മകഥയിൽ വ്യക്തമാക്കുന്നു.

വിവാദങ്ങളെല്ലാം പരാമർശിച്ചാണ് ഇപിയുടെ ആത്മകഥ. എല്ലാ മാധ്യമ സ്ഥാപനങ്ങളും പരസ്യം വാങ്ങിയത് പോലെയാണ് ദേശാഭിമാനിയും വാങ്ങിയതെന്ന് ഇപി ജയരാജൻ പറയുന്നു. എന്നാൽ വ്യവസ്ഥകൾക്ക് വിധേയവുമായി വാങ്ങിയ പരസ്യം ബോണ്ട് വിവാദമാക്കി. പാർട്ടിയിലെ വിഭാഗീയത ഇത്തരം കാല്പനിക സൃഷ്ടികൾക്ക് ആക്കം കൂട്ടുകയും ചെയ്തു. തന്നെയും ദേശാഭിമാനിയെയും താറടിച്ചു കാണിക്കാൻ വിഭാഗീയതയ്ക്ക് ചുക്കാൻ പിടിക്കുന്നവർ ശ്രമിച്ചു.

വ്യവസായ വി എം രാധാകൃഷ്ണൻ നിന്നും പരസ്യം വാങ്ങിയതും ചിലർ വിവാദമാക്കി. പരസ്യം വാങ്ങിയെങ്കിലും ഒരു വാർത്തയും രാധാകൃഷ്ണൻ അനുകൂലമായി നൽകിയിട്ടില്ല. വി എം രാധാകൃഷ്ണൻ ദേശാഭിമാനി കെട്ടിടം വിറ്റു എന്നത് വ്യാജ വാർത്ത.

പുറത്താക്കിയ ഡെപ്യൂട്ടി മാനേജർ വേണുഗോപാലിനെ തിരിച്ചെടുത്തത് താൻ അറിയാതെയാണ്. ഡിജിറ്റൽ ഒപ്പ് താൻ അറിയാതെ ഇതിനുവേണ്ടി ഉപയോഗിച്ചു. സാന്റിയാഗോ മാർട്ടിനും രാധാകൃഷ്ണനും വേണ്ടി ഒരു വിട്ടുവീഴ്ചകളും നൽകിയിട്ടില്ലെന്ന് ആത്മകഥയിൽ ഇപി പറയുന്നു.

വൈദേകം നേതാക്കൾക്ക് താമസിക്കാൻ സ്ഥലം ഒരുക്കാൻ ആണ് ശ്രമിച്ചത്. റിസോർട്ട് എന്ന പേര് നൽകിയത് മാധ്യമങ്ങളാണെന്ന് ആത്മകഥയിൽ വിമർശനം. അത്യാഡംബരം ഒരുക്കുന്നു എന്ന വാർത്ത വന്നു. ഗൾഫിൽ പോയി സമ്പാദിച്ച പണമാണ് മകൻ ജയ്സൺ നിക്ഷേപിച്ചത്. ഭാര്യയുടെ പെൻഷൻ തുകയാണ് പദ്ധതിയിൽ നിക്ഷേപിച്ചത്.

എന്നാൽ അത് കള്ളപ്പണം ആണെന്ന് വാർത്തകൾ പ്രചരിപ്പിച്ചു. പി ജയരാജൻ വിഷയം ഉന്നയിച്ച യോഗത്തിൽ പങ്കെടുത്തില്ലെന്ന് ഇപി ജയരാജയൻ ആത്മകഥയിൽ പറയുന്നു. എന്നാൽ പ്രസ്താവന വിഷമം ഉണ്ടാക്കി. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനം പോലെ സഹായിക്കേണ്ടതുണ്ടോ എന്നാണ് പി ജയരാജൻ ചോദിച്ചത്. മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് ഇപി ആത്മകഥയിൽ പറയുന്നു.

നിരവധി ജനക്ഷേമ വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നതിൽ തർക്കമില്ല. എന്നാൽ ജനങ്ങൾ പ്രതീക്ഷിക്കുന്നത് അതിലും കൂടുതലാണ്. ഒന്നാം പിണറായി സർക്കാരിനെ കുറിച്ച് ജനങ്ങൾക്കിടയിൽ മികച്ച അഭിപ്രായമുണ്ടായിരുന്നു.

എന്നാൽ അതു നിലനിർത്താൻ സാധിച്ചില്ല എന്ന് മാത്രമല്ല താരതമ്യ ദുർബലമാണെന്ന് തോന്നലും ജനങ്ങൾക്കിടയിൽ ഉണ്ടാക്കി. തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് വിശദമായി വിലയിരുത്തേണ്ടതുണ്ട്. സംഘടനാപരമായും രാഷ്ട്രീയപരമായും തിരുത്തലുകൾ വരുത്തണം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥനിർണയം പാളിയോ എന്ന് സംശയമുണ്ടെന്ന് ഇപി ജയരാജൻ പറയുന്നു.

ബിജെപിയിൽ ചേരുന്നമെന്ന് കഥയ്ക്കു പിന്നിൽ ശോഭാസുരേന്ദ്രനെന്ന് ഇപി പറയുന്നു. ശോഭാ സുരേന്ദ്രന് ഒരുതവണ മാത്രമാണ് കണ്ടിട്ടുള്ളത്. അതും ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ വച്ചായിരുന്നു. മകൻ്റെ ഫോണിൽ പലതവണ വിളിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല.

ദല്ലാൾ നന്ദകുമാറിനൊപ്പം ആണ് പ്രകാശ് ജാവദേക്കർ വീട്ടിലേക്ക് വന്നത്. തീർത്തും അവിചാരിതവും അപ്രതീക്ഷിതമായിരുന്നു ആ സന്ദർശനം. മകന്റെ ഫോണിലേക്ക് വിളിച്ചാണ് അച്ഛൻ വീട്ടിൽ ഉണ്ടോ എന്ന് തിരക്കിയത്.

തൊട്ടുപിന്നാലെ വീട്ടിലേക്ക് എത്തി. കേരള പ്രഭാരി ചുമതല ഏറ്റെടുത്തശേഷം എല്ലാ രാഷ്ട്രീയക്കാരെയും കാണുന്നതിന്റെ ഭാഗമായാണ് വന്നത്. രമേശ് ചെന്നിത്തല പി കെ കുഞ്ഞാലിക്കുട്ടി ബിനോയി വിശ്വം എന്നിവരെ കണ്ടുവെന്നും പറഞ്ഞതായി ഇപി ജയരാജൻ ആത്മകഥയിൽ പറയുന്നു.

വയനാട്ടിലെ മത്സരം ഒരു കുരുക്കാണെന്ന് ഇ പി ജയരാജൻ ആത്മകഥയിൽ പറയുന്നു. മത്സരിച്ചില്ലെങ്കിൽ അത് ബിജെപിക്ക് ഗുണം എന്ന് പറയും. ഇന്ത്യ മുന്നണിയുടെ ഭാഗമായവർ എന്തിന് മത്സരിക്കുന്നു ചോദ്യവും ഉണ്ടാകും.

ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും വ്യത്യസ്ത ധ്രുവങ്ങളിലാണ് സഞ്ചരിക്കുന്നത്. ഇത് കേരളത്തിലെ ഇടതുപക്ഷത്തെ ദുർബലപ്പെടുത്തും. ഇത് പരിഹരിക്കാൻ ദൂരക്കാഴ്ചയോടെയുള്ള സമീപനം വേണമെന്ന് ഇപി ജയരാജൻ പറയുന്നു.

അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോൾ പാലക്കാട്ട് എൽഡിഎഫ് സ്ഥാനാർത്ഥിയെ കുറിച്ചും ചർച്ച ചെയ്യണമെന്നാണ് ഇപി ജയരാജൻ ആത്മകഥയിൽ പറയുന്നത്. തലേദിവസം വരെ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷയിൽ ആയിരുന്നു സരിൻ. അത് നടക്കാതായപ്പോഴാണ് ഇരട്ടി വെളുക്കും മുമ്പേ മറുകണ്ടം ചാടിയത്.

ശത്രുപാളയത്തിലെ വിള്ളൽ മുതലെടുക്കണം എന്നത് നേര്. പല ഘട്ടത്തിലും അത് പ്രയോജനപ്പെട്ടിട്ടുമുണ്ട്. എന്നാൽ വയ്യാവേലിയായ സന്ദർഭങ്ങളും നിരവധിയാണ്. പി വി അൻവർ അതിലൊരു പ്രതീകം. സ്ഥാനമാനങ്ങൾക്ക് വേണ്ടി വരുന്നവരെ കുറിച്ച് ആലോചിച്ചു വേണം തീരുമാനമെടുക്കാൻ. സമാനമായി സരിനെ സ്ഥാനാർത്ഥിയാക്കിയത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെയെന്ന് ഇപി ജയരാജൻ പറയുന്നു.










































#party #itself #did #not #understand #the #second #Pinarayi #government #weak #EP #Parts #Jayarajan's #autobiography #are #out

Next TV

Related Stories
#PantheerankavuDomesticViolenceCase | ഒന്നിച്ചുകഴിയാൻ താൽപര്യമില്ലെന്ന് യുവതിയുടെ മൊഴി; ഭക്ഷണത്തിൽ ഉപ്പുപോരെന്ന് പറഞ്ഞ് രാഹുൽ ക്രൂരമായി മർദ്ദിച്ചു

Nov 26, 2024 02:02 PM

#PantheerankavuDomesticViolenceCase | ഒന്നിച്ചുകഴിയാൻ താൽപര്യമില്ലെന്ന് യുവതിയുടെ മൊഴി; ഭക്ഷണത്തിൽ ഉപ്പുപോരെന്ന് പറഞ്ഞ് രാഹുൽ ക്രൂരമായി മർദ്ദിച്ചു

യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. പരാതി ഇല്ലെന്നാണ് യുവതി പറഞ്ഞത്. സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങി പോകണമെന്ന് യുവതി...

Read More >>
#founddead | കോഴിക്കോട് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

Nov 26, 2024 01:55 PM

#founddead | കോഴിക്കോട് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയുടെ കൂടെ ഉണ്ടായിരുന്ന യുവാവിനെ കാണാനില്ല...

Read More >>
#dogattack | ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ടെ സി.​പി.​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​ക്ക് നായയുടെ ക​ടി​യേ​റ്റു

Nov 26, 2024 01:46 PM

#dogattack | ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ടെ സി.​പി.​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​ക്ക് നായയുടെ ക​ടി​യേ​റ്റു

പാ​ർ​ട്ടി ഫ​ണ്ടി​നാ​യി വീ​ട് ക​യ​റു​മ്പോ​ൾ വ​ള​ർ​ത്തു​നാ​യു​ടെ...

Read More >>
#panthirankavcase | 'മർദ്ദനം കറിക്ക് പുളി കുറഞ്ഞെന്നാരോപിച്ച്', കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം; രാഹുലിനെതിരെ  പോലീസ് കേസെടുത്തു

Nov 26, 2024 01:39 PM

#panthirankavcase | 'മർദ്ദനം കറിക്ക് പുളി കുറഞ്ഞെന്നാരോപിച്ച്', കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം; രാഹുലിനെതിരെ പോലീസ് കേസെടുത്തു

മീന്‍ കറിക്ക് പുളി കുറഞ്ഞെന്ന കാരണത്താലായിരുന്നു മര്‍ദനമെന്നാണ് യുവതി പോലീസില്‍ പരാതി...

Read More >>
#adjp | പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാർക്ക് പണികിട്ടി; ഇടപെട്ട് എഡിജിപി, റിപ്പോർട്ട് തേടി

Nov 26, 2024 01:32 PM

#adjp | പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാർക്ക് പണികിട്ടി; ഇടപെട്ട് എഡിജിപി, റിപ്പോർട്ട് തേടി

സന്നിധാനം സ്പെഷ്യൽ ഓഫീസറോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്...

Read More >>
#torchexploded | ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് കിടപ്പ് മുറിക്ക് തീ പിടിച്ചു

Nov 26, 2024 01:32 PM

#torchexploded | ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് കിടപ്പ് മുറിക്ക് തീ പിടിച്ചു

നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം...

Read More >>
Top Stories