അമ്പലപ്പുഴ: (truevisionnews.com) സ്കൂളിൽനിന്ന് വിനോദസഞ്ചാരത്തിന് പോയ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ.
പുന്നപ്രയിലെ ഒരു ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പോയ കുട്ടികളിൽ ചിലർക്ക് വയറുവേദനയും ഛർദിയും വയറിളക്കവും ഉണ്ടായതായാണ് രക്ഷാകർത്താക്കളുടെ ആരോപണം.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കുട്ടികളുമായി വിനോദസഞ്ചാരത്തിന് പോയത്. ടൂർ കരാർ എടുത്തവർ തയാറാക്കിയ ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്.
ഭക്ഷ്യവിഷബാധയേറ്റ കുട്ടികളിൽ ചിലർ ആശുപത്രിയിൽ ചികിത്സയും തേടി. മടക്കയാത്രയിൽ പെട്രോൾ പമ്പുകളിലെ ശുചിമുറികളാണ് ഉപയോഗിച്ചതെന്ന് കുട്ടികൾ രക്ഷകർത്താക്കളോട് പറഞ്ഞു. ഭക്ഷ്യവിഷബാധ ഉണ്ടായതോടെ ചില സ്ഥലങ്ങൾ ഒഴിവാക്കി കുട്ടികൾക്ക് മടങ്ങേണ്ടിവന്നു.
ടൂർ പാക്കേജ് ഏജൻസിയുടെ വീഴ്ചയാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്ന് രക്ഷിതാക്കളും കുട്ടികളും ആരോപിച്ചു. ഇവർക്കെതിരെ പരാതി നൽകുമെന്നും രക്ഷിതാക്കൾ അറിയിച്ചു.
#Food #poisoning #children #who #went #vacation