പേരാമ്പ്ര : (truevisionnews.com) പേരാമ്പ്രയില്‍ വയോധികന്റെ കണ്ണില്‍നിന്ന് വിരയെ പുറത്തെടുത്തു.
കണ്ണ് ചുവപ്പും ചൊറിച്ചിലുമായി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിഭാഗം ഡോ: ഷെഹനാസ് യൂസഫിന്റെ പേരാമ്പ്രയിലെ വീട്ടിലെത്തിയ 60 കാരന്റെ കണ്ണില്‍നിന്നുമാണ് വിരയെ പുറത്തെടുത്തത്.
വിശദ നേത്ര പരിശോധനയിലാണ് 15 സെന്റീമീറ്റര്‍ നീളമുള്ള വിരയെ കണ്ണില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് സ്ലിറ്റ് ലാമ്പില്‍ നീഡില്‍ ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു.
പുറത്തെടുത്ത വിരയ്ക്ക് 15 സെന്റീമീറ്റര്‍ നീളമുണ്ട്. വെള്ളത്തിലൂടെയാവാം വിര കണ്ണിലെത്തിയതെന്ന് കരുതുന്നു. വിര ഏത് ഇനത്തില്‍പ്പെട്ടവയാണെന്ന് തിരിച്ചറിയാന്‍ വേണ്ടി കോഴിക്കോട് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
#Perambra #worm #taken #out #old #man's #eye