#Foodkit | തിരുനെല്ലിയിലെ ഭക്ഷ്യ കിറ്റ്: കോൺഗ്രസിന് തിരിച്ചടി; കോടതി അനുമതിക്ക് പിന്നാലെ പൊലീസ് കേസെടുത്തു

#Foodkit | തിരുനെല്ലിയിലെ ഭക്ഷ്യ കിറ്റ്: കോൺഗ്രസിന് തിരിച്ചടി; കോടതി അനുമതിക്ക് പിന്നാലെ പൊലീസ് കേസെടുത്തു
Nov 9, 2024 05:59 AM | By VIPIN P V

കല്‍പ്പറ്റ: (truevisionnews.com) വയനാട്ടില്‍ വിതരണം ചെയ്യുന്നതിനായി എത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.

തോല്‍പ്പെട്ടി സ്വദേശി ശശികുമാറിനെതിരെയാണ് കേസെടുത്തത്. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണ് ശശികുമാര്‍.

വയനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഉള്‍പ്പടെ ചിത്രങ്ങള്‍ പതിച്ച കിറ്റുകളായിരുന്നു പിടിച്ചെടുത്തത്. 38 കിറ്റുകള്‍ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ കേസെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടിച്ചെടുത്തത്. ശശികുമാറിന്റെ വീടിന്റെ പരിസരത്തുനിന്നായിരുന്നു കിറ്റുകള്‍ കണ്ടെത്തിയത്.

കിറ്റില്‍ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പടെ കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെയും ചിത്രങ്ങളുണ്ടായിരുന്നു. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമാണ് കിറ്റിലുണ്ടായിരുന്നത്.

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനെന്നാണ് കിറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാന്‍ നേരത്തെ എത്തിച്ചതാണ് കിറ്റുകളെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിശദീകരണം.

#Foodkit #tirunelli #Congress #hit #back #court's #permission #police #registered #case

Next TV

Related Stories
#arrest | കുറ്റ്യാടിയിൽ പെൺകുട്ടി ഉറങ്ങുന്നത് അറിയാതെ കാറുമായി പോയി; പിന്തുടർന്ന് രക്ഷപ്പെടുത്തിയത് രക്ഷിതാക്കൾ

Jan 2, 2025 10:03 PM

#arrest | കുറ്റ്യാടിയിൽ പെൺകുട്ടി ഉറങ്ങുന്നത് അറിയാതെ കാറുമായി പോയി; പിന്തുടർന്ന് രക്ഷപ്പെടുത്തിയത് രക്ഷിതാക്കൾ

ഇന്ന് ഉച്ചയോടെ കുറ്റ്യാടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അകത്തട്ട് എന്ന സ്ഥലത്താണ് സംഭവം....

Read More >>
#accident | സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പിന്നിൽ നിന്നും സ്വകാര്യ ബസ് ഇടിച്ചു; യുവതിക്ക് ഗുരുതര പരിക്ക്

Jan 2, 2025 10:01 PM

#accident | സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പിന്നിൽ നിന്നും സ്വകാര്യ ബസ് ഇടിച്ചു; യുവതിക്ക് ഗുരുതര പരിക്ക്

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. റോഡരികിൽ നിര്‍ത്തിയശേഷം വലതുവശത്തേക്ക് സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുകയായിരുന്നു...

Read More >>
#arrest | കോഴിക്കോട് മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിൽ

Jan 2, 2025 09:58 PM

#arrest | കോഴിക്കോട് മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിൽ

ഫറോക്ക് ക്രൈം സ്ക്വാഡിന്‍റെയും നല്ലളം പൊലിസിന്‍റെയും സംയുക്ത വാഹന പരിശോധനക്കിടെയാണ് ഇയാളെ...

Read More >>
#Kundaradoublemurdercase | അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം; പ്രതി അഖിലിനെ നാട്ടിലെത്തിച്ചു

Jan 2, 2025 08:13 PM

#Kundaradoublemurdercase | അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം; പ്രതി അഖിലിനെ നാട്ടിലെത്തിച്ചു

ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീനഗറിൽ നിന്ന് കുണ്ടറ സിഐ വി.അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം...

Read More >>
#temperaturewarning | നാളെയും ജാഗ്രത വേണം, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; താപനില മുന്നറിയിപ്പ്

Jan 2, 2025 08:07 PM

#temperaturewarning | നാളെയും ജാഗ്രത വേണം, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; താപനില മുന്നറിയിപ്പ്

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ഈ നിർദേശങ്ങൾ...

Read More >>
#arrest |  തളിപ്പറമ്പിൽ വാക്ക് തർക്കത്തിനിടെ ലോറി ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു,  ബസ് ജീവനക്കാരൻ അറസ്റ്റിൽ

Jan 2, 2025 08:07 PM

#arrest | തളിപ്പറമ്പിൽ വാക്ക് തർക്കത്തിനിടെ ലോറി ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു, ബസ് ജീവനക്കാരൻ അറസ്റ്റിൽ

വയറിന് സാരമായി കുത്തേറ്റ ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലെ തീവ്രപരിചരണ...

Read More >>
Top Stories