കണ്ണൂർ : (truevisionnews.com) എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ ജാമ്യം ലഭിച്ച പി പി ദിവ്യ വൈകിട്ട് നാലുണിയോടെ ജയിലിൽ നിന്ന് പുറത്തിറങ്ങും.
പി പി ദിവ്യയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയെങ്കിലും ജയിലിൽ നിന്നിറങ്ങുമ്പോൾ സ്വീകരിക്കാനായി സിപിഐഎം വനിതാ നേതാക്കളും കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി വി ഗോപിനാഥും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും പള്ളിക്കുന്ന് ജയിലിനു മുന്നിലുണ്ട്.
പിപി ദിവ്യയെ കൈവിടില്ലെന്ന് ആവർത്തിക്കുകയാണ് സിപിഐഎം. കേഡർക്ക് തെറ്റ് സംഭവിച്ചാൽ അത് തിരുത്തി മുന്നോട്ടു പോകുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
#PPDivya #released #from #jail #evening #naveenbabu #death