Nov 7, 2024 11:53 AM

വയനാട്: (truevisionnews.com) ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ ലഭിച്ചതിൽ ഡി വൈ എഫ് ഐയുടെ പ്രതിഷേധം ശക്തം .

മേപ്പാടി പഞ്ചായത്തിലേക്ക് തള്ളിക്കയറിയാണ് ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതിഷേധം നടത്തുന്നത് . പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ പഞ്ചായത്ത് ഓഫീസിനുള്ളിൽ വിതറിക്കൊണ്ടാണ് ശക്തമായ പ്രധിഷേധം തുടരുന്നത്.

ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത്‌ വിതരണം ചെയ്തതെന്നാണ് പരാതി. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു.

സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

#Worm #infested #food #items #given #churalmala #disaster #victims #DYFI #protest #against #Meppadi #Panchayat

Next TV

Top Stories