#gangattack | കോഴിക്കോട് വടകരയിൽ ആറംഗ സംഘത്തിൻ്റ അക്രമണം; അധ്യാപകന് ഗുരുതര പരിക്ക്, അക്രമ സംഘത്തില്‍ വിദ്യാര്‍ത്ഥിയും

#gangattack | കോഴിക്കോട് വടകരയിൽ ആറംഗ സംഘത്തിൻ്റ അക്രമണം; അധ്യാപകന് ഗുരുതര പരിക്ക്, അക്രമ സംഘത്തില്‍ വിദ്യാര്‍ത്ഥിയും
Nov 6, 2024 11:05 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) വടകരയിൽ ആറംഗ സംഘത്തിൻ്റ അക്രമണത്തിൽ അധ്യാപകന് ഗുരുതര പരിക്ക്.

വടകര പുതിയ സ്റ്റാൻ്റിലെ ഓക്സ്ഫോഡ് കോളജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും അധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂർ ദാവൂദ് പി മുഹമ്മദിനെയാണ് അക്രമിച്ചത്.

വടകര പുതിയ സ്റ്റാൻ്റിനോട് ചേർന്ന് ഇന്ന് വൈകിട്ടാണ് സംഭവം. സ്ഥാപനത്തിൽ കയറി വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു.

വാരിയെല്ലുകൾക്കും കണ്ണിനും മറ്റും ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദിച്ചവരിൽ ഒരാൾ ഇദ്ദേഹത്തിന്റെ വിദ്യാർത്ഥികളിലൊരാളാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.

വടകര പൊലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അതേ സമയം എന്തിന്റെ പേരിലാണ് ആക്രമണമെന്ന കാര്യത്തിൽ വ്യക്തതയില്ല.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

#Six #member #gangattack #Vadakara #Kozhikode #teacher #seriously #injured #student #gang

Next TV

Related Stories
#firerescue | നാലു വയസുകാരിയുടെ കൈ സിങ്കില്‍ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Dec 12, 2024 07:51 PM

#firerescue | നാലു വയസുകാരിയുടെ കൈ സിങ്കില്‍ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

മാടക്കത്തറ പടിഞ്ഞാറെ വെള്ളാനിക്കരയില്‍ പട്ടത്ത് വീട്ടില്‍ ഉമേഷിന്റെ മകള്‍ ദര്‍ശനയുടെ കൈവിരലാണ്...

Read More >>
#mannarkkadaccident |  കല്ലടിക്കോട് അപകടം; ലോറിയുടെ ഡ്രൈവറും ക്ലീനറും കാസര്‍കോട് സ്വദേശികള്‍; ഇരുവരും ചികിത്സയിൽ

Dec 12, 2024 07:24 PM

#mannarkkadaccident | കല്ലടിക്കോട് അപകടം; ലോറിയുടെ ഡ്രൈവറും ക്ലീനറും കാസര്‍കോട് സ്വദേശികള്‍; ഇരുവരും ചികിത്സയിൽ

മരണം സംഭവിച്ചതോടെ കുട്ടിയുടെ മൃതദേഹം പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതര്‍...

Read More >>
#Kalladikodeaccident | കല്ലടിക്കോട് അപകടം: ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ, ബ്രേക്ക് ചവിട്ടിയിട്ടും നിയന്ത്രിക്കാനായില്ലെന്ന് മൊഴി

Dec 12, 2024 07:23 PM

#Kalladikodeaccident | കല്ലടിക്കോട് അപകടം: ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ, ബ്രേക്ക് ചവിട്ടിയിട്ടും നിയന്ത്രിക്കാനായില്ലെന്ന് മൊഴി

ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിത്. ലോഡ് ചെക്ക് ചെയ്തപ്പോള്‍ അതെല്ലാം ശരിയാണ്. ഓവര്‍ ലോഡ് ഇല്ല. ടയറുകള്‍ക്കും പ്രശ്നമില്ല....

Read More >>
#fire |  കാസർകോട് അഭ്യാസ പ്രകടനത്തിനിടെ പുത്തന്‍ ഥാർ കത്തി നശിച്ചു

Dec 12, 2024 07:19 PM

#fire | കാസർകോട് അഭ്യാസ പ്രകടനത്തിനിടെ പുത്തന്‍ ഥാർ കത്തി നശിച്ചു

പച്ചമ്പളം ഗ്രൗണ്ടിലായിരുന്നു സംഭവം. ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ രജിസ്‌ട്രേഷന്‍...

Read More >>
#Mannarkkadaccident | കല്ലടിക്കോട് അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Dec 12, 2024 07:19 PM

#Mannarkkadaccident | കല്ലടിക്കോട് അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

കല്ലടിക്കോട് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ മന്ത്രി അനുശോചിച്ചു....

Read More >>
#Mannarkkadaccident | 'ഞെട്ടിക്കുന്നതും ദാരുണവും'; കല്ലടിക്കോട് അപകടത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

Dec 12, 2024 07:07 PM

#Mannarkkadaccident | 'ഞെട്ടിക്കുന്നതും ദാരുണവും'; കല്ലടിക്കോട് അപകടത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

പരുക്കേറ്റ എല്ലാ കുട്ടികൾക്കും അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച്...

Read More >>
Top Stories