#rahulmankoottathil | 'ഞാനുള്ളത് കോഴിക്കോട്, ബാഗിൽ രണ്ടുദിവസത്തെ വസ്ത്രം'; പുലർച്ചെ രണ്ടരയ്ക്ക് രാഹുലിൻ്റെ ഫെയ്‌സ്ബുക്ക് ലൈവ്

#rahulmankoottathil | 'ഞാനുള്ളത് കോഴിക്കോട്, ബാഗിൽ രണ്ടുദിവസത്തെ വസ്ത്രം'; പുലർച്ചെ രണ്ടരയ്ക്ക് രാഹുലിൻ്റെ ഫെയ്‌സ്ബുക്ക് ലൈവ്
Nov 6, 2024 06:08 AM | By VIPIN P V

പാലക്കാട്/ കോഴിക്കോട്: (truevisionnews.com) ആര്‍.എസ്.എസ്-സി.പി.എം ധാരണയിലുണ്ടാക്കിയ പുതിയ നാടകമാണ് പാലക്കാട്ടെ ഹോട്ടലില്‍ നടന്നതെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.

എന്തിനാണ് ഇങ്ങനെ നാടകം കളിക്കുന്നതെന്നും തോല്‍ക്കാന്‍ പോവുകയാണെന്ന് മനസ്സിലാക്കിയാല്‍ അന്തസ്സായി തോറ്റാല്‍പോരെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

താന്‍ ഇപ്പോള്‍ കോഴിക്കോടാണുള്ളതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതിനുപിന്നാലെ കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍നിന്ന് ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയും പുറത്തുവിട്ടു.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു കോഴിക്കോട് ടൗണ്‍ സ്‌റ്റേഷന് മുന്നില്‍നിന്ന് രാഹുലിൻ്റെ ഫെയ്‌സ്ബുക്ക് ലൈവ്.

'പാലക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങളും സംഘര്‍ഷവും നടന്നുകൊണ്ടിരിക്കുകയാണ്. ഒരുട്രോളി ബാഗ് നിറയെ പണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിലെത്തിയെന്നാണ് ബി.ജെ.പി.യുടെയും സി.പി.എമ്മിന്റെയും ആരോപണം.

അതിനിടെയില്‍ മുറിക്കുള്ളില്‍നിന്ന് ട്രോളിബാഗുമായി രാഹുലിനെ ഇറക്കിവിടൂ എന്ന് ബി.ജെ.പി.ക്കാരും സി.പി.എമ്മുകാരും ഒരുപോലെ വിളിച്ചുപറയുകയാണ്.ഇപ്പോള്‍ ഞാനുള്ളത് കോഴിക്കോടാണ്.

എന്റെ ട്രോളിബാഗില്‍ പണമില്ല, രണ്ടുദിവസത്തെ വസ്ത്രമുണ്ട്. വേണമെങ്കില്‍ അതുമായി വരാം.നാളെ കാന്തപുരം ഉസ്താദിനെ കാണാനായാണ് കോഴിക്കോട് എത്തിയത്', രാഹുല്‍ പറഞ്ഞു.

'ഹോട്ടലിലെ എല്ലാമുറികളും കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നുകൊടുത്തു. ആകെ തുറന്നുകൊടുക്കാത്തത് ഷാനിമോള്‍ ഉസ്മാനാണ്. അവര്‍ ഒരുമുറിയില്‍ ഒറ്റയ്ക്കായിരുന്നു. അവരുടെ മുറിയിലേക്ക് നാല് പോലീസുകാര്‍വന്നു.

വനിതാ പോലീസുകാര്‍ വരാതെ മുറി തുറന്നുനല്‍കില്ലെന്ന് അവര്‍ പറഞ്ഞു. വനിതാ പോലീസുകാര്‍ വന്നതോടെ അവര്‍ മുറി തുറന്നുകൊടുക്കുകയും പോലീസ് പരിശോധിക്കുകയുംചെയ്തു.

എന്നിട്ട് പരിശോധിച്ചിട്ട് എന്തെങ്കിലും കിട്ടിയോ. ഒന്നും കിട്ടിയില്ലെന്ന് പോലീസ് പറഞ്ഞു. ഇത് സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ പുതിയ ഉദാഹരണമാണ്. സിപിഎം നേതാക്കളുടെ മുറി പരിശോധിച്ചെന്ന് അവരും ബി.ജെ.പി. നേതാക്കളുടെ മുറികള്‍ പരിശോധിച്ചെന്ന് അവരും പറയുന്നു.

സി.പി.എം മുറി പരിശോധിച്ചതില്‍ എന്താണ് ബി.ജെ.പിക്ക് ആക്ഷേപമില്ലാത്തത്? ബി.ജെ.പി. നേതാക്കളുടെ മുറി പരിശോധിച്ചതില്‍ തിരിച്ച് സി.പി.എമ്മിന് എന്താ ആക്ഷേപമില്ലാത്തത്?, രാഹുല്‍ ചോദിച്ചു.

#two #days #clothes #bag #Kozhikode #Rahul #Facebooklive #morning

Next TV

Related Stories
#ShanimolUsman | 'പുറത്ത് ഭയങ്കര ബഹളമായിരുന്നു,  സ്ത്രീകൾക്ക് നേരെയുണ്ടായ വലിയ അതിക്രമമാണ് നടന്നത്' - ഷാനിമോൾ ഉസ്മാൻ

Nov 6, 2024 08:46 AM

#ShanimolUsman | 'പുറത്ത് ഭയങ്കര ബഹളമായിരുന്നു, സ്ത്രീകൾക്ക് നേരെയുണ്ടായ വലിയ അതിക്രമമാണ് നടന്നത്' - ഷാനിമോൾ ഉസ്മാൻ

എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എന്നാണ് പറഞ്ഞത്....

Read More >>
#TPRamakrishnan | 'ഒരു തെറ്റും ചെയ്ട്ടില്ലെങ്കിൽ പരിശോധനയെ ഭയപ്പെടേണ്ട സാഹചര്യമില്ല, കോൺഗ്രസ്‌ അധികൃത പണം ഒഴുക്കുന്നു '

Nov 6, 2024 08:36 AM

#TPRamakrishnan | 'ഒരു തെറ്റും ചെയ്ട്ടില്ലെങ്കിൽ പരിശോധനയെ ഭയപ്പെടേണ്ട സാഹചര്യമില്ല, കോൺഗ്രസ്‌ അധികൃത പണം ഒഴുക്കുന്നു '

എല്ലാ നടപടികളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി നിയമവിരുദ്ധമായ പ്രശ്‌നങ്ങൾ കണ്ടെത്തണമെന്ന് ടിപി രാമകൃഷ്ണൻ...

Read More >>
#rahulmankoottathil |  പാലക്കാട്ടെ പരിശോധന സിപിഎം-ബിജെപി നാടകമാണ്,  റെയ്‌ഡിൽ അടിമുടി ദുരൂഹത - രാഹുൽ മാങ്കൂട്ടത്തിൽ

Nov 6, 2024 08:18 AM

#rahulmankoottathil | പാലക്കാട്ടെ പരിശോധന സിപിഎം-ബിജെപി നാടകമാണ്, റെയ്‌ഡിൽ അടിമുടി ദുരൂഹത - രാഹുൽ മാങ്കൂട്ടത്തിൽ

തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സംഭവത്തിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും അദ്ദേഹം ...

Read More >>
#rain | കേരളത്തിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത, ഭീഷണിയായി 3 ചക്രവാതചുഴി; മുന്നറിയിപ്പ്

Nov 6, 2024 08:11 AM

#rain | കേരളത്തിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത, ഭീഷണിയായി 3 ചക്രവാതചുഴി; മുന്നറിയിപ്പ്

ഇത് പ്രകാരം അടുത്ത ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ...

Read More >>
 #PoojappuraCentraljail | വധശ്രമക്കേസിലെ പ്രതി ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചു;  രണ്ട് പേർക്ക് പരിക്ക്

Nov 6, 2024 08:06 AM

#PoojappuraCentraljail | വധശ്രമക്കേസിലെ പ്രതി ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചു; രണ്ട് പേർക്ക് പരിക്ക്

പ്രകോപനമൊന്നുമില്ലാതെ ഇയാൾ ഇഷ്ടിക കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക്...

Read More >>
#RahulMamkootathil | ‘ജനം വിലയിരുത്തട്ടെ; നീച ശക്തികളെ അതിജീവിക്കാനും നേരിടാനുമുള്ള കരുത്തുണ്ട്’ - രാഹുൽ മാങ്കൂട്ടത്തിൽ

Nov 6, 2024 07:38 AM

#RahulMamkootathil | ‘ജനം വിലയിരുത്തട്ടെ; നീച ശക്തികളെ അതിജീവിക്കാനും നേരിടാനുമുള്ള കരുത്തുണ്ട്’ - രാഹുൽ മാങ്കൂട്ടത്തിൽ

രാഹുൽ മാങ്കൂട്ടത്തിൽ അനധികൃതമായി വോട്ടർമാർക്ക് പണം വിതരണം ചെയ്യാൻ എത്തിച്ചുവെന്ന എൽ.ഡി.എഫ് പരാതിയിലാണ് പൊലീസ്...

Read More >>
Top Stories