#attack | വാക്കത്തിയുമായെത്തി നഗരത്തെ ഭീതിയിലാക്കിയ തെങ്ങുകയറ്റ തൊഴിലാളി, ഒടുവിൽ പൊലീസ് കീഴ്പ്പെടുത്തി

#attack | വാക്കത്തിയുമായെത്തി നഗരത്തെ  ഭീതിയിലാക്കിയ തെങ്ങുകയറ്റ തൊഴിലാളി,  ഒടുവിൽ പൊലീസ് കീഴ്പ്പെടുത്തി
Nov 5, 2024 08:11 AM | By Susmitha Surendran

ആലുവ: (truevisionnews.com) വാക്കത്തിയുമായെത്തി ആലുവ പട്ടണത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി തെങ്ങുകയറ്റ തൊഴിലാളി.

എറണാകുളം കോതമംഗലം നാടുകാണി സ്വദേശി സുരേഷാണ് കഴഞ്ഞ ദിവസം രാവിലെ തിരക്കേറിയ സമയത്ത് റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞും ഭീഷണി മുഴക്കിയും നടന്നത്. ഒടുവിൽ ബല പ്രയോഗത്തിലൂടെയാണ് ഇയാളെ പൊലീസ് കീഴടക്കിയത്.

തിങ്കളാഴ്ച രാവിലെ സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും എത്താനുള്ള തിരക്കിലായിരുന്നു എല്ലാവരും. നിരത്തിൽ നല്ല തിരക്കുമുണ്ടായിരുന്നു.

അപ്പോഴാണ് പല വാഹനങ്ങളും റോഡിൽ തടഞ്ഞിട്ട് ഒരാൾ എന്തൊക്കെയോ ഭീഷണി മുഴക്കി നിരത്തിലൂടെ നടന്നത്. കാര്യമറിയാതെ എല്ലാവരും ഒന്ന് അന്ധാളിച്ചു.

കൊല്ലുമെന്നും വെട്ടുമെന്നും അടുത്ത് വന്നാൽ അസുഖങ്ങൾ പകരുമെന്നൊക്കെ വിളിച്ചു പറഞ്ഞായിരുന്നു വാക്കത്തി വീശിയുള്ള നടപ്പ്. നാട്ടുകാരും യാത്രക്കാരുമൊക്കെ കുറച്ചധികം നേരം ഭീതിയിലായി.

അനുനയം പോരാതെ വന്നപ്പോൾ ഒടുവിൽ പൊലീസ് ബലപ്രയോഗത്തിലൂടെ ആളെ കീഴടക്കി. കോതമംഗലം നാടുകാണി സ്വദേശിയായ സുരേഷാണ് പിടിയിലായത്.

ഇയാൾക്ക് മാനസിക അസ്വസ്ഥതകളുണ്ടെന്നാണ് ആദ്യനിഗമനം. റോഡിൽ നിന്ന് വിളിച്ചു പറഞ്ഞതു പോലെ ഇയാൾക്ക് എന്തെങ്കിലുമൊക്കെ അസുഖങ്ങളുണ്ടോ എന്നറിയാനും പരിശോധനകൾ നടത്താനാണ് പൊലീസിന്റെ തീരുമാനം.

എന്തായാലും സുരേഷിനെ പൊലീസ് കൊണ്ടുപോയതിന് പിന്നാലെ നാട്ടുകാർ ആശ്വാസത്തിന്റെ നെടുവീർപ്പിട്ട് അവരവരുടെ വഴിക്ക് പോയി.

#coconut #plantation #worker #terrorized #Aluva #town #with #knife #several #hours.

Next TV

Related Stories
#founddead |  കണ്ണൂരിൽ  മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Dec 26, 2024 07:40 PM

#founddead | കണ്ണൂരിൽ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന ഇയാളെ...

Read More >>
#traindeath | കൊയിലാണ്ടി മേൽപ്പാലത്തിന് സമീപം ട്രെയിൻതട്ടി മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞില്ല

Dec 26, 2024 07:34 PM

#traindeath | കൊയിലാണ്ടി മേൽപ്പാലത്തിന് സമീപം ട്രെയിൻതട്ടി മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞില്ല

ഇന്ന് രാവിലെ 8.40ന് വന്ദേ ഭാരത് ട്രെയിൻതട്ടിയാണ് ഇവർ മരണപ്പെട്ടത്. ആളെ തിരിച്ചറിയാൻ പറ്റാത്തവിധം മൃതദേഹം ചിന്നി ചിതറിയ...

Read More >>
#methamphetamine | ഒമ്പത് ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ്  എക്സൈസ് പിടിയിൽ

Dec 26, 2024 07:24 PM

#methamphetamine | ഒമ്പത് ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ

വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന ഒമ്പത് ഗ്രാം മെത്താംഫിറ്റമിനുമായി...

Read More >>
#saved |  പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട 16 കാരന് രക്ഷകരായി ലൈഫ് ഗാർഡുകൾ

Dec 26, 2024 07:13 PM

#saved | പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട 16 കാരന് രക്ഷകരായി ലൈഫ് ഗാർഡുകൾ

കുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓക്സിജൻ അളവ് കുറവായതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് റഫർ...

Read More >>
#MTVasudevanNair | കാലം സാക്ഷി; സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് വിട നൽകി കേരളം

Dec 26, 2024 05:37 PM

#MTVasudevanNair | കാലം സാക്ഷി; സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് വിട നൽകി കേരളം

1984ല്‍ ആണ് രണ്ടാമൂഴം പുറത്തു വരുന്നത്. മഹാഭാരതം കഥയിലെ പല ഏടുകളും ഭീമന്റെ വീക്ഷണകോണില്‍ നിന്ന് നോക്കിക്കാണുന്ന വിധത്തില്‍ ഭീമനെ...

Read More >>
Top Stories