#accident | പി​ന്നോ​ട്ടെ​ടു​ത്ത സ്വ​കാ​ര്യ ബ​സ് ത​ട്ടി മ​തി​ൽ ത​ക​ർ​ന്ന വീ​ണ​ത് അപകടം; കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ഇ​രു​ന്ന നാലുപേർക്ക് പരിക്ക്

#accident |  പി​ന്നോ​ട്ടെ​ടു​ത്ത സ്വ​കാ​ര്യ ബ​സ് ത​ട്ടി മ​തി​ൽ ത​ക​ർ​ന്ന വീ​ണ​ത് അപകടം;  കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ഇ​രു​ന്ന നാലുപേർക്ക് പരിക്ക്
Nov 5, 2024 07:46 AM | By Athira V

ആ​റ്റി​ങ്ങ​ല്‍ ( തിരുവനന്തപുരം ) : ( www.truevisionnews.com  ) സ്വ​കാ​ര്യ ബ​സി​ടി​ച്ച് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ഇ​രു​ന്ന​വ​ർ​ക്ക് പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴോ​ടെ ആ​ലം​കോ​ട് ജ​ങ്​​ഷ​നി​ൽ കി​ളി​മാ​നൂ​ർ റോ​ഡി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പു​റ​കി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ പി​ന്നോ​ട്ടെ​ടു​ത്ത സ്വ​കാ​ര്യ ബ​സ് ത​ട്ടി മ​തി​ൽ ത​ക​ർ​ന്നു. സി​മ​ൻ​റ് ബ്ലോ​ക്ക് കൊ​ണ്ടു​ള്ള മ​തി​ൽ വീ​ണ​ത് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നു മേ​ലാ​ണ്.

ഈ ​സ​മ​യം ഇ​വി​ടെ ഇ​രു​ന്ന നാ​ല് യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. വെ​യി​റ്റി​ങ് ഷെ​ഡ് പൂ​ർ​ണ​മാ​യും ത​ക​ര്‍ന്നു. സി​മ​ന്റ് ക​ട്ട​ക​ള്‍ ചി​ത​റി കാ​ലു​ക​ളി​ല്‍ വീ​ണാ​ണ് യാ​ത്ര​ക്കാ​ര്‍ക്ക് പ​രി​ക്കേ​റ്റ​ത്.

ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. മു​ന്‍ എം.​എ​ല്‍.​എ. ബി. ​സ​ത്യ​ന്റെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് ഇ​വി​ടെ വെ​യി​റ്റി​ങ് ഷെ​ഡ് നി​ർ​മി​ച്ചി​രു​ന്ന​ത്.

#accident #happened #when #private #bus #backing #up #hit #fell #wall #Four #people #who #were #sitting #waiting #center #were #injured

Next TV

Related Stories
ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

Jun 18, 2025 10:36 PM

ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ...

Read More >>
അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 18, 2025 10:01 PM

അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

Jun 18, 2025 07:17 PM

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ...

Read More >>
Top Stories

Entertainment News