#Collectoratebombblast | കൊല്ലം കലക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസ്, ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ

#Collectoratebombblast | കൊല്ലം കലക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസ്, ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ
Nov 4, 2024 12:52 PM | By Susmitha Surendran

കൊല്ലം: (truevisionnews.com) കൊല്ലം കലക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസില്‍ ഒന്ന് മുതൽ മൂന്ന് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി.

നാലാം പ്രതി ഷംസുദ്ദീനെ വെറുതെവിട്ടു. തമിഴ്നാട് സ്വദേശികളായ അബ്ബാസ് അലി, ശംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ, എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് വിധി.

കലക്ടറേറ്റ് വളപ്പിൽ സ്ഫോടനം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റിന്‍റെ പ്രവർത്തകരാണ് പ്രതികൾ.

2016 ജൂണ്‍ 15നാണ് സ്ഫോടനമുണ്ടാകുന്നത്. മുന്‍സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തായിരുന്നു സ്‌ഫോടനം.

രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് സ്‌ഫോടനം നടത്തിയത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പില്‍ ആ വര്‍ഷം സ്‌ഫോടനമുണ്ടായിരുന്നു. ഷംസൂണ്‍ കരിം രാജയാണ് എല്ലായിടത്തും ബോംബ് സ്ഥാപിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.

#court #held #one #three #accused #guilty #Kollam #Collectorate #bomb #blast #case.

Next TV

Related Stories
#MTVasudevanNair |   എം.ടി ഏഴ് പതിറ്റാണ്ട് കാലത്തെ വസന്തമാണ്, മലയാളിയെ ഇത്രയും സ്വാധീനിച്ച വ്യക്തിയുണ്ടാകുമോ? - ഷാഫി പറമ്പിൽ

Dec 26, 2024 10:27 AM

#MTVasudevanNair | എം.ടി ഏഴ് പതിറ്റാണ്ട് കാലത്തെ വസന്തമാണ്, മലയാളിയെ ഇത്രയും സ്വാധീനിച്ച വ്യക്തിയുണ്ടാകുമോ? - ഷാഫി പറമ്പിൽ

മലയാളിയുടെ വസന്ത കാലമാണത്. ആ വസന്തം മലയാളി അനുഭവിച്ചതിന്‍റെ നേരവകാശി...

Read More >>
#arrest | വെണ്ടേക്കുംപൊട്ടിയിൽ കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ

Dec 26, 2024 10:06 AM

#arrest | വെണ്ടേക്കുംപൊട്ടിയിൽ കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ

ഇയാളും മക്കളും സ്ഥിരം നായാട്ടുകാരാണെന്നാണ് വനം വകുപ്പിന്റെ നിലമ്പൂർ ഫ്ലയിങ് സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു....

Read More >>
#MTVasudevanNair |   നോട്ട് നിരോധിച്ചപ്പോൾ പ്രതികരിച്ച എം.ടിയുടെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ട് - രാഹുൽ മാങ്കൂട്ടത്തിൽ

Dec 26, 2024 10:01 AM

#MTVasudevanNair | നോട്ട് നിരോധിച്ചപ്പോൾ പ്രതികരിച്ച എം.ടിയുടെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ട് - രാഹുൽ മാങ്കൂട്ടത്തിൽ

മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ ഇത്രയും അടക്കത്തോടെ എഴുതിയ അധികം എഴുത്തുകാരില്ലെന്നും നാടിനെ ബാധിച്ച എല്ലാ വിഷയങ്ങളോടും ആ എഴുത്തുകാരൻ കൃത്യമായി...

Read More >>
#MTVasudevanNair | കേരളത്തിന് നികത്താനാവാത്ത നഷ്ടം, മതനിരപേക്ഷതയ്ക്കായി എപ്പോഴും നിലകൊണ്ടു; എംടിയെ അനുസ്മരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

Dec 26, 2024 08:55 AM

#MTVasudevanNair | കേരളത്തിന് നികത്താനാവാത്ത നഷ്ടം, മതനിരപേക്ഷതയ്ക്കായി എപ്പോഴും നിലകൊണ്ടു; എംടിയെ അനുസ്മരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

അവിടെ വെച്ച് ഔദ്യോഗിക ബഹുമതികള്‍ നൽകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എംടി സംസാരിച്ചില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഒരോ ചലനങ്ങളും ഒരോ...

Read More >>
Top Stories