#Khalistanattack | കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം; അപലപിച്ച് ജസ്റ്റിൻ ട്രൂഡോ

#Khalistanattack | കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം; അപലപിച്ച് ജസ്റ്റിൻ ട്രൂഡോ
Nov 4, 2024 07:09 AM | By Susmitha Surendran

(truevisionnews.com)  കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം. കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ഒരു സംഘം സിഖ് വംശജർ ആക്രമണം നടത്തിയത്.

ഖാലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാസഭാ മന്ദിറിൽ മുന്നിൽ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയത്.

സംഭവത്തിൽ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്.

ഓരോ കാനഡക്കാരനും അവരുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാൻ അവകാശമുണ്ടെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. പൊലീസ് അതിവേഗം ഉണർന്നു പ്രവർത്തിച്ചെന്നും ട്രൂഡോ വ്യക്തമാക്കി.

ഇതിനിടെ ആക്രമണത്തിൽ ആശങ്ക ഉണ്ടെന്ന് ട്രൂഡോ സർക്കാരിലെ കേന്ദ്ര മന്ത്രിയായ അനിത ആനന്ദ് പ്രതികരിച്ചു. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മത വിഭാഗങ്ങൾക്കും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാൻ അവകാശമുണ്ടെന്ന് അനിത ആനന്ദ് എക്‌സിൽ കുറിച്ചു.

#Khalistan #activists #attack #Hindu #temple #Canada

Next TV

Related Stories
#suicide | മലയാളി യുവാവ് നോയിഡയിൽ ജീവനൊടുക്കിയ നിലയിൽ

Dec 9, 2024 12:19 PM

#suicide | മലയാളി യുവാവ് നോയിഡയിൽ ജീവനൊടുക്കിയ നിലയിൽ

ബിന്‍റുവിന്‍റെ അമ്മ മേഴ്സി നോയിഡയിൽ മദർസൺ ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരിയാണ്. സഹോദരി നേഴ്സിംഗ്...

Read More >>
#cardinal | അഭിമാന നിമിഷം; മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക്; സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി

Dec 7, 2024 08:39 PM

#cardinal | അഭിമാന നിമിഷം; മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക്; സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരുടെയും സാന്നിധ്യത്തിലാണ്...

Read More >>
#bleedingeye | അജ്ഞാത രോഗം പടരുന്നു; മരിച്ചത് 150 പേർ, കൂടുതലും സ്ത്രീകളും കുട്ടികളും

Dec 6, 2024 04:10 PM

#bleedingeye | അജ്ഞാത രോഗം പടരുന്നു; മരിച്ചത് 150 പേർ, കൂടുതലും സ്ത്രീകളും കുട്ടികളും

കടുത്ത പനി, ശക്തമായ തലവേദന, ചുമ, വിളർച്ച എന്നിവയാണ് പ്രധാനപ്പെട്ട രോഗ...

Read More >>
#Earthquake | കാലിഫോർണിയ തീരത്ത് ഭൂചലനം, സുനാമി മുന്നറിയിപ്പ്

Dec 6, 2024 06:10 AM

#Earthquake | കാലിഫോർണിയ തീരത്ത് ഭൂചലനം, സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ സമയം അർധരാത്രി 12.14ഓടെയായിരുന്നു...

Read More >>
#crime | ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കടലിൽ തള്ളിയിട്ട് കൊന്നു; ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി

Dec 3, 2024 03:53 PM

#crime | ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കടലിൽ തള്ളിയിട്ട് കൊന്നു; ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി

കടം വീട്ടാനും വേശ്യാവൃത്തിക്ക് പണം കണ്ടെത്താനുമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്...

Read More >>
Top Stories