പാലക്കാട്: (truevisionnews.com) സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം . ഒരാള്‍ മരിച്ചു.
ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് മനിശേരിയിൽ ഇന്ന് രാത്രിയാണ് അപകടമുണ്ടായത്. സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
ബൈക്ക് യാത്രക്കാരനായ മനിശേരി സ്വദേശി വിനയ രാജാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സൂരജ് എന്നയാള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
തൃശൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോകുന്ന ബസാണ് എതിരെ വന്ന ബൈക്കിൽ ഇടിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രക്കരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വിനയ രാജിനെ രക്ഷിക്കാനായില്ല.
#Accident #between #private #bus #bike #One #died.