#Humanbodyparts | കൈ കഴുകാൻ തോട്ടിലിറങ്ങിയപ്പോൾ കണ്ടത് ഒരു കാലും തലയോട്ടിയും; മൂന്ന് മാസം മുൻപ് കാണാതായ സ്ത്രീയുടെ ശരീര ഭാഗങ്ങളാണെന്ന് സംശയം

#Humanbodyparts | കൈ കഴുകാൻ തോട്ടിലിറങ്ങിയപ്പോൾ കണ്ടത് ഒരു കാലും തലയോട്ടിയും;  മൂന്ന് മാസം മുൻപ് കാണാതായ സ്ത്രീയുടെ ശരീര ഭാഗങ്ങളാണെന്ന് സംശയം
Nov 2, 2024 09:12 PM | By Jain Rosviya

ഇടുക്കി: ഇടുക്കി ഉപ്പുതറക്ക് സമീപം തോട്ടിൽ ആഴ്ചകൾ പഴക്കമുള്ള മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി.

പൂട്ടി കിടക്കുന്ന പീരുമേട് ടീ കമ്പനിയിലെ തേയില തോട്ടത്തിന് സമീപമുള്ള തോട്ടിലാണ് ശരീരഭാഗങ്ങൾ ഒഴുകിയെത്തിയ നിലയിലാണ് കണ്ടെത്തിയത്.

തോട്ടിൽ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ മൂന്നു മാസം മുമ്പ് കാണാതായ ഉപ്പുതറ സ്വദേശി ഇടവേലിക്കൽ ചെല്ലമ്മയുടേതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

പീരുമേട് ടീ കമ്പിനിയിലെ ലോൺട്രി ഡിവിഷനിൽ കല്ലുകാട് തോട്ടിലാണ് മൃതദേഹത്തിൻറെ അവശിഷ്ടം കണ്ടത്.

സമീപത്ത് കൃഷിപ്പണിക്കെത്തിയ കൃഷ്ണകുമാർ, കൈ കഴുകാൻ തോട്ടിലിറങ്ങിയപ്പോഴാണ് പഴകിയ ശരീര ഭാഗം കരക്കടിഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.

ഒരു കാലും നട്ടെല്ലിൻറെയും തലയോടിൻറെയും ഭാഗങ്ങളാണുണ്ടായിരുന്നത്. സ്ത്രീയുടേതെന്ന് തോന്നിക്കുന്നതാണ് ശരീരാവശിഷ്ടം ഇന്നലെ പെയ്ത ശക്തമായ മഴയിൽ ഒഴുകിയെത്തിയതാകാമെന്നാണ് നിഗമനം.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉപ്പുതറ പോലീസ് സ്ഥലത്തെത്തി. പൊലീസ് മൃതദേഹത്തിൻറെ ബാക്കി ഭാഗങ്ങൾ കണ്ടെത്താനുള്ള തെരച്ചിൽ തുടങ്ങി.

ഓഗസ്റ്റ് ഏഴിന് ഉപ്പുതറ സ്വദേശിയായ ഇടവേലിക്കൽ ചെല്ലമ്മയെന്ന 85 കാരിയെ കാണാതായിരുന്നു. ശരീരഭാഗങ്ങൾ ഇവരുടെ ആണെന്നാണ് സംശയിക്കുന്നത്.

കഴിഞ്ഞ മാർച്ച് മാസത്തിലും ചെല്ലമ്മയെ കാണാതായിരുന്നു. എന്നാൽ തെരച്ചിലിൽ തെയിലത്തോട്ടത്തിൽ നിന്നും കണ്ടെത്തി.

ഇത്തവണ കാട്ടിൽ കയറിയതിനു ശേഷം വഴി തെറ്റി അബദ്ധത്തിൽ കാൽവഴുതി തോട്ടിൽ വീണ് മരണം സംഭവിച്ച് ആകാം എന്നാണ് കരുതുന്നത്.

ചെല്ലമ്മയെ കാണാതായത് സംബന്ധിച്ച് ഉപ്പുതറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഡിഎൻഎ പരിശോധന ഫലവും, പോസ്റ്റുമോർട്ടം റിപ്പോർട്ടും വന്നതിനു ശേഷം മാത്രമേ ശരീര അവശിഷ്ടം ചെല്ലമ്മയുടെതാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.

#Weeks #old #human #body #parts #were #found #stream #suspected#woman #who #went #missing #three #months #ago

Next TV

Related Stories
#Suicide | റോഡിന് വിട്ടുകൊടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; കിളിമാനൂരിൽ ഗൃഹനാഥൻ ജീവനൊടുക്കി

Dec 26, 2024 08:14 PM

#Suicide | റോഡിന് വിട്ടുകൊടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; കിളിമാനൂരിൽ ഗൃഹനാഥൻ ജീവനൊടുക്കി

മൃതദേഹവുമായി സമരസമിതി കിളിമാനൂര്‍ സ്‌പെഷല്‍ തഹല്‍സില്‍ദാര്‍ ഓഫിസിന് മുന്നില്‍...

Read More >>
#AxiaTechnologies  |  സി.ഐ.ഐ ഇൻഡസ്ട്രി അക്കാഡമിയ പാർട്ണർഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി ആക്സിയ ടെക്‌നോളജീസ്

Dec 26, 2024 08:14 PM

#AxiaTechnologies | സി.ഐ.ഐ ഇൻഡസ്ട്രി അക്കാഡമിയ പാർട്ണർഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി ആക്സിയ ടെക്‌നോളജീസ്

ന്യൂഡൽഹിയിൽ നടന്ന സി.ഐ.ഐയുടെ വാർഷിക ഉച്ചകോടിയിൽ, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസങ്ങളുടെ പട്ടികയിലെ ഡയമണ്ട് വിഭാഗത്തിലാണ് കമ്പനിയുടെ...

Read More >>
#founddead |  കണ്ണൂരിൽ  മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Dec 26, 2024 07:40 PM

#founddead | കണ്ണൂരിൽ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന ഇയാളെ...

Read More >>
#traindeath | കൊയിലാണ്ടി മേൽപ്പാലത്തിന് സമീപം ട്രെയിൻതട്ടി മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞില്ല

Dec 26, 2024 07:34 PM

#traindeath | കൊയിലാണ്ടി മേൽപ്പാലത്തിന് സമീപം ട്രെയിൻതട്ടി മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞില്ല

ഇന്ന് രാവിലെ 8.40ന് വന്ദേ ഭാരത് ട്രെയിൻതട്ടിയാണ് ഇവർ മരണപ്പെട്ടത്. ആളെ തിരിച്ചറിയാൻ പറ്റാത്തവിധം മൃതദേഹം ചിന്നി ചിതറിയ...

Read More >>
#methamphetamine | ഒമ്പത് ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ്  എക്സൈസ് പിടിയിൽ

Dec 26, 2024 07:24 PM

#methamphetamine | ഒമ്പത് ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ

വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന ഒമ്പത് ഗ്രാം മെത്താംഫിറ്റമിനുമായി...

Read More >>
Top Stories