#PoliceCase | വിവാഹദിനം വരനെ മർദ്ദിച്ചവശനാക്കി നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു; സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ

#PoliceCase | വിവാഹദിനം വരനെ മർദ്ദിച്ചവശനാക്കി നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു; സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ
Oct 31, 2024 04:06 PM | By VIPIN P V

കൊൽക്കത്ത: (truevisionnews.com) നവവധുവിനെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. ബം​ഗാളിൽ കാഞ്ചരപ്പാറ സ്‌റ്റേഷനു സമീപം റെയിൽവേ ട്രാക്കിലാണ് 19 കാരിയായ നവവധു കൂട്ടബലാത്സം​ഗത്തിനിരയായത്.

ഭർത്താവിനെ മർദ്ദിച്ചവശനാക്കിയ ശേഷമാണ് യുവതിയെ അതിക്രമിച്ചത്. വിവാഹത്തിൽ എതിർപ്പുയർത്തിയ ബന്ധുക്കൾ വീട്ടിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് ദമ്പതികൾ കാഞ്ചരപ്പാറ സ്റ്റേഷനിൽ രാത്രി തങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ, പ്ലാറ്റ്‌ഫോം ടിക്കറ്റ് ഇല്ലാത്തതിനാൽ റെയിൽവേ ഉദ്യോ​ഗസ്ഥർ ഇവരെ സ്റ്റേഷനിൽ നിന്ന് പുറത്താക്കി.

പിന്നീട് റെയിൽവേ ട്രാക്കിലൂടെ നടന്ന് പോകവെ കല്യാണി ബരാക്‌പൂർ എക്‌സ്‌പ്രസ്‌വേയിലെ കാഞ്ചരപ്പാറ റെയിൽവേ മേൽപ്പാലത്തിൽ എത്തിയപ്പോൾ പുലർച്ചെ നാലിനും അഞ്ചിനുമിടയിൽ നാട്ടുകാരായ ചില യുവാക്കൾ യുവതിയെ ട്രാക്കിന് അരികിലുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

തടയാൻ ശ്രമിച്ച ഭർത്താവിനെ ക്രൂരമായി മർദിച്ചു. പിന്നീട് പ്രതികൾ ഓടി രക്ഷപ്പെട്ടു. യുവതി കല്യാണി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ട് മണിക്കൂറിനുള്ളിൽ നാല് പ്രതികളെ പിടികൂടി. ഉച്ചയോടെ എട്ട് പേരെയും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പ്രതികളുടെ ടെസ്റ്റ് ഐഡൻ്റിഫിക്കേഷൻ (ടിഐ) പരേഡ് നവംബർ 4ന് നടക്കും.

കുറ്റപത്രം സമർപ്പിച്ചതിന് ശേഷം പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ആവശ്യപ്പെടുമെന്ന് ഭബാനി ഭവനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

#Bride #gangraped #groom #weddingday #Eight #people #arrested #incident

Next TV

Related Stories
#NarendraModi  | വഖഫ്​ നിയമത്തിന്​ ഭരണഘടനയിൽ സ്ഥാനമില്ല  - നരേന്ദ്ര മോദി

Nov 24, 2024 03:04 PM

#NarendraModi | വഖഫ്​ നിയമത്തിന്​ ഭരണഘടനയിൽ സ്ഥാനമില്ല - നരേന്ദ്ര മോദി

വഖഫ്​ സ്വത്തുക്കൾ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂട്​ ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തുല്യതയുടെയും മതേതരത്വത്തിൻറെയും തത്വങ്ങളുമായി...

Read More >>
#Manipur | മണിപ്പൂരിൽ അക്രമങ്ങൾ നടത്തുന്നവരോട് വിട്ടുവീഴ്ച  വേണ്ട ,ചുമതല വീണ്ടും സുരക്ഷാ ഉപദേഷ്ടാവിന്

Nov 24, 2024 08:42 AM

#Manipur | മണിപ്പൂരിൽ അക്രമങ്ങൾ നടത്തുന്നവരോട് വിട്ടുവീഴ്ച വേണ്ട ,ചുമതല വീണ്ടും സുരക്ഷാ ഉപദേഷ്ടാവിന്

യുണിഫൈഡ് കമാൻഡിന്റെ സമ്പൂർണ ചുമതല വീണ്ടും സുരക്ഷാ ഉപദേഷ്ടാവിനായിരിക്കുമെന്നുംയൂണിഫൈഡ് കമാൻഡിന്റെ തലവനായ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ്...

Read More >>
#narendramodi |   'നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും വിജയമാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്' - നരേന്ദ്രമോദി

Nov 23, 2024 09:22 PM

#narendramodi | 'നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും വിജയമാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്' - നരേന്ദ്രമോദി

മഹാരാഷ്ട്രയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഞങ്ങളുടെ സഖ്യം പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പ്...

Read More >>
#priyankagandhi |  'തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി' - പ്രിയങ്ക ഗാന്ധി

Nov 23, 2024 04:29 PM

#priyankagandhi | 'തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി' - പ്രിയങ്ക ഗാന്ധി

വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ...

Read More >>
 #Crime | അമ്മയോട് മോശമായി പെരുമാറിയെന്നാരോപണം; പാൽക്കാരനെ വെട്ടിക്കൊലപ്പെടുത്തി 17കാരൻ

Nov 23, 2024 09:29 AM

#Crime | അമ്മയോട് മോശമായി പെരുമാറിയെന്നാരോപണം; പാൽക്കാരനെ വെട്ടിക്കൊലപ്പെടുത്തി 17കാരൻ

കോടാലി ഉപയോഗിച്ച് പങ്കജിനെ ആക്രമിക്കുകയും തലയിലും കഴുത്തിലും മാരകമായി മർദ്ദിക്കുകയും...

Read More >>
#arrest | ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ  ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി, വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

Nov 23, 2024 09:29 AM

#arrest | ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി, വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ലാ​ണ് പീ​ഡ​ന വി​വ​രം...

Read More >>
Top Stories