#FIR | മരിച്ചുവെന്ന് കരുതി എഫ്ഐആർ ഇട്ടു, പൊലീസിന്റെ മൃതദേഹ പരിശോധനയിൽ കാലനക്കി; ദിവസങ്ങൾക്ക് ശേഷം വീണ്ടും മരണം

 #FIR | മരിച്ചുവെന്ന് കരുതി എഫ്ഐആർ ഇട്ടു, പൊലീസിന്റെ മൃതദേഹ പരിശോധനയിൽ കാലനക്കി; ദിവസങ്ങൾക്ക് ശേഷം വീണ്ടും മരണം
Oct 31, 2024 11:34 AM | By VIPIN P V

ആലപ്പുഴ: (truevisionnews.com) ആലപ്പുഴയിൽ 'മരണം' സ്ഥിരീകരിച്ച് പൊലീസ് എഫ് ഐ ആർ തയ്യാറാക്കിയ ആൾ ആറ് ദിവസത്തിന് ശേഷം ആശുപത്രിയിൽ വെച്ച് വീണ്ടും മരിച്ചു. സ്റ്റേഡിയം വാർഡ് ഹാജി മൻസിലിൽ റിയാസ് (47) ആണ് മരിച്ചത്.

ഈ മാസം 23 നാണ് രാത്രിയാണ് റിയാസ് മരിച്ചതായി ആദ്യം സ്ഥിരീകരിച്ചത്.

ഒറ്റയ്ക്ക് താമസിക്കുന്ന ഇയാളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന ബന്ധുവിന്റെ മൊഴിയിൽ പൊലീസ് സ്ഥലത്തെത്തുകയും മരണം സ്ഥിരീകരിച്ച് അസ്വാഭാവിക മരണത്തിൽ എഫ് ഐ ആർ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ എഫ് ഐ ആർ ഇട്ടതിന് ശേഷം കൂടുതൽ പരിശോധനക്കായി സ്ഥലം ഡി വൈ എസ് പി മധു ബാബു സ്ഥലത്തെത്തിയപ്പോഴാണ് സംഭവം ട്വിസ്റ്റാകുന്നത്.

ഇരുട്ടുമുറിയിൽ മൃതദേഹ പരിശോധന നടത്തുന്നതിനിടെ മരിച്ചുവെന്ന് കരുതിയ ആൾ കാലനക്കി. അതീവ ഗുരുതര സാഹചര്യത്തിലുണ്ടായിരുന്ന ഇയാളെ പിന്നീട് തുടർ ചികിത്സയ്ക്കായി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ ചികിത്സയിലിരിക്കെ ദിവസങ്ങൾക്ക് ശേഷം ചൊവ്വാഴ്ച പുലർച്ചെ റിയാസ് മരിച്ചു.

ഇതോടെ അസ്വാഭാവിക മരണത്തിന് നോർത്ത് പൊലീസ് പുതിയ എഫ് ഐ ആർ ഇട്ടു. ഇതോടെ റിയാസിന്റെ മരണത്തിൽ രണ്ട് എഫ്ഐആർ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

#An #FIR #lodged #assumption #dead #body #confirmed #police #examination #Death #days #later

Next TV

Related Stories
#sexualassault | വീട്ടിലേക്ക് അതിക്രമിച്ചുകയറി പതിനാറുകാരിയെ പീഡിപ്പിച്ചു; യുവാവിന് 87 വർഷം കഠിനതടവും പിഴയും

Jan 5, 2025 09:13 AM

#sexualassault | വീട്ടിലേക്ക് അതിക്രമിച്ചുകയറി പതിനാറുകാരിയെ പീഡിപ്പിച്ചു; യുവാവിന് 87 വർഷം കഠിനതടവും പിഴയും

പിഴയടച്ചില്ലെങ്കിൽ എട്ടുമാസം അധികതടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക അതിജീവിതയ്ക്കു...

Read More >>
 #Rameshchennithala | മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത്; മുന്നില്‍ തദ്ദേശ തിരഞ്ഞെടുപ്പ് -രമേശ് ചെന്നിത്തല

Jan 5, 2025 08:48 AM

#Rameshchennithala | മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത്; മുന്നില്‍ തദ്ദേശ തിരഞ്ഞെടുപ്പ് -രമേശ് ചെന്നിത്തല

എല്ലാ മത-സാമുദായിക സംഘടനകളുമായും കോണ്‍ഗ്രസിന് നല്ല ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല...

Read More >>
 #stabbedcase | 'കത്തി ശ്വാസകോശത്തിൽ തുളച്ചുകയറി'; പ്ലസ് വൺ വിദ്യാർത്ഥികളുടെ കുത്തേറ്റ അസ്‌ലമിന്‍റെ നില ഗുരുതരം.

Jan 5, 2025 08:16 AM

#stabbedcase | 'കത്തി ശ്വാസകോശത്തിൽ തുളച്ചുകയറി'; പ്ലസ് വൺ വിദ്യാർത്ഥികളുടെ കുത്തേറ്റ അസ്‌ലമിന്‍റെ നില ഗുരുതരം.

ഒരുമാസം മുൻപ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു....

Read More >>
#anchalmurdercase | ഞെട്ടിക്കുന്ന വിവരങ്ങൾ, ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുന്നേതന്നെ കൊലപാതകത്തിന്റെ ആസൂത്രണം, പ്രതികളുടെ മൊഴി ഇങ്ങനെ

Jan 5, 2025 07:55 AM

#anchalmurdercase | ഞെട്ടിക്കുന്ന വിവരങ്ങൾ, ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുന്നേതന്നെ കൊലപാതകത്തിന്റെ ആസൂത്രണം, പ്രതികളുടെ മൊഴി ഇങ്ങനെ

വാടക വീട്ടിലേക്ക് അടക്കം ഇവരെ മാറ്റിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും പൊലീസ് പറഞ്ഞു. പിതൃത്വം ദിബിൽ കുമാർ ഏറ്റെടുക്കണമെന്ന് രഞ്ജിനി...

Read More >>
#wildelephantattak | കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി; തുമ്പിക്കൈ കൊണ്ട് തലക്ക് അടിച്ചു, മണിയുടെ മരണം മകളെ ഹോസ്റ്റലിലാക്കി മടങ്ങവേ

Jan 5, 2025 07:33 AM

#wildelephantattak | കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി; തുമ്പിക്കൈ കൊണ്ട് തലക്ക് അടിച്ചു, മണിയുടെ മരണം മകളെ ഹോസ്റ്റലിലാക്കി മടങ്ങവേ

ഉൾവനത്തിൽവെച്ചാണ് കാട്ടാന മണിയെ ആക്രമിച്ചത്. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട ആളാണ്...

Read More >>
Top Stories