#death | മരിച്ചെന്നുകരുതി എഫ്.ഐ.ആര്‍. തയാറാക്കി, പരിശോധനയ്ക്കിടെ പരേതൻ കാലനക്കി; ആറുദിവസത്തിനുശേഷം 'യഥാർഥ മരണം'

#death | മരിച്ചെന്നുകരുതി എഫ്.ഐ.ആര്‍. തയാറാക്കി, പരിശോധനയ്ക്കിടെ പരേതൻ കാലനക്കി; ആറുദിവസത്തിനുശേഷം 'യഥാർഥ മരണം'
Oct 31, 2024 08:18 AM | By Jain Rosviya

ആലപ്പുഴ:(truevisionnews.com) 'മരണം' സ്ഥിരീകരിച്ച് പോലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയ റിയാസ് ആറുദിവസത്തിനുശേഷം ആശുപത്രിയില്‍ മരിച്ചു. സ്റ്റേഡിയം വാര്‍ഡ് ഹാജി മന്‍സിലില്‍ റിയാസ് (47) ആണ് മരിച്ചത്.

23-നു രാത്രിയാണ് റിയാസ് മരിച്ചതായി ആദ്യം സംശയിച്ചത്.

ഇദ്ദേഹം ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. മുറിയില്‍ മരിച്ചനിലയില്‍ കണ്ടെന്ന 'പരേതന്റെ' ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മരണം രേഖപ്പെടുത്തി എഫ്.ഐ.ആര്‍. ഇട്ടത്.

ഡിവൈ.എസ്.പി. മധു ബാബു സംഭവമറിഞ്ഞ് സ്ഥലത്തെത്തി ഇരുട്ടുമുറിയില്‍ 'മൃതദേഹ' പരിശോധന നടത്തിയപ്പോഴാണ് പരേതന്‍ കാലനക്കിയതും ജീവനുണ്ടെന്നു തിരിച്ചറിഞ്ഞതും.

തുടര്‍ചികിത്സയ്ക്കായി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു.

അസ്വഭാവിക മരണത്തിന് നോര്‍ത്ത് പോലീസ് പുതിയ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരാളുടെ മരണം രേഖപ്പെടുത്തി രണ്ട് എഫ്.ഐ.ആര്‍. തയ്യാറാക്കുന്നത് അസാധാരണമാണ്.

#FIR #presumed #dead #Prepared #during #examination #deceased #took time #Real #death #after #six #days

Next TV

Related Stories
#accident | തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ ബസ് ഇടിച്ച്  57 കാരൻ മരിച്ചു; മൂന്ന് ബസുകൾ കസ്റ്റഡിയിൽ

Nov 5, 2024 03:20 PM

#accident | തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ ബസ് ഇടിച്ച് 57 കാരൻ മരിച്ചു; മൂന്ന് ബസുകൾ കസ്റ്റഡിയിൽ

എന്നാൽ അപകടത്തിനിടയാക്കിയ ബസ് കണ്ടെത്താനായില്ല. മൂന്ന് ബസുകൾ തലശ്ശേരി പൊലീസ്...

Read More >>
#accident | സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാറുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Nov 5, 2024 02:33 PM

#accident | സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാറുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

ഇന്ന് രാവിലെയാണ് അതിവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ സ്കൂട്ടറും കാറും ആയൂർ കശുവണ്ടി ഫാക്ടറിക്ക് സമീപത്ത് വെച്ച് കൂട്ടിയിടിച്ച്...

Read More >>
#rain | അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴ, വിവിധ ജില്ലകളിൽ യെല്ലോ

Nov 5, 2024 02:32 PM

#rain | അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴ, വിവിധ ജില്ലകളിൽ യെല്ലോ

നിലവിൽ മന്നാർ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുകയാണ്....

Read More >>
#ppdivya |   നവീൻ ബാബുവിന്റെ മരണം, പി പി ദിവ്യയുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച

Nov 5, 2024 01:52 PM

#ppdivya | നവീൻ ബാബുവിന്റെ മരണം, പി പി ദിവ്യയുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച

പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി...

Read More >>
Top Stories