പാമ്പാടി : (truevisionnews.com) നെടുംകുഴി ഗ്യാസ് ഏജൻസിക്കു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
മൂന്ന് പേർക്ക് പരുക്കേറ്റു. കോത്തല പുറംമ്പുങ്കൽ അനിലിന്റെ മകൻ അച്ചു അനിൽ (19) ആണ് മരിച്ചത്. പങ്ങട സ്വദേശി ജിജി (53), അച്ചുവിന്റെ സുഹൃത്തുക്കളായ കോത്തല സ്വദേശികളായ രഞ്ജിത്ത് (23), നിഖിൽരാജ് (19) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8ന് ആയിരുന്നു അപകടം. കടയിൽ പോയി മടങ്ങുകയായിരുന്ന ജിജിയുടെ ബൈക്കിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ നാട്ടുകാർ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അച്ചു അനിൽ മരിച്ചു. മൃതദേഹം മോർച്ചറിയിൽ. അമ്മ: ലത. അഗ്നിരക്ഷാസേന എത്തി അപകടസ്ഥലം വൃത്തിയാക്കി.
#young #man #died #his #bike #collided #returning #from #shop