#attackcase | കൈക്ക് മുറിവേറ്റ് ചികിത്സയ്ക്ക് എത്തി, പിന്നാലെ കാഷ്വാലിറ്റിക്ക് മുന്നിലെ ആംബുലൻസ് ഡ്രൈവറെ കുത്തി; നാല് പേർ പിടിയിൽ

#attackcase | കൈക്ക് മുറിവേറ്റ് ചികിത്സയ്ക്ക് എത്തി, പിന്നാലെ കാഷ്വാലിറ്റിക്ക് മുന്നിലെ ആംബുലൻസ് ഡ്രൈവറെ കുത്തി;  നാല് പേർ പിടിയിൽ
Oct 28, 2024 03:14 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com )വർക്കലയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റ സംഭവത്തിൽ നാല് പേരെ വർക്കല പൊലീസ് പിടികൂടി.

പെരുംകുളം കീഴാറ്റിങ്ങൽ സ്വദേശി സബീൽ (24), കായിക്കര നിതിൻ (26), മണനാക്ക് സ്വദേശി ഷിനാസ് (26), മേലാറ്റിങ്ങൽ സ്വദേശി അമൽ അശോകൻ (26) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഞായറാഴ്ച രാത്രി 10.30ഓടെ വർക്കല താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയുടെ മുന്നിലായിരുന്നു സംഭവം. ആംബുലൻസ് ഡ്രൈവർ ചെറുകുന്നം സ്വദേശി അജ്മലിനാണ് (25) കുത്തേറ്റത്. അജ്മലിന് ഒപ്പമുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാരായ ഉമേഷ്‌ (23), സജീർ (23) എന്നിവർക്ക് പരിക്കേറ്റു.

കൈക്ക് മുറിവേറ്റ് ചികിത്സയ്ക്ക് എത്തിയ നാലംഗ സംഘം ഹോസ്‍പിറ്റൽ കാഷ്വാലിറ്റിയുടെ മുന്നിൽ മൊബൈൽ നോക്കി ഇരിക്കുകയായിരുന്ന ആംബുലൻസ് ഡ്രൈവർമാരോട് ഇവർ അവിടെ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടു.

തുടർന്ന് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായി. തർക്കത്തിനൊടുവിൽ സംഘം ഡ്രൈവർമാരെ ആക്രമിക്കുകയും സംഘത്തിൽ ഉണ്ടായിരുന്ന സബീൽ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് അജ്മലിന്റെ മുതുകിൽ കുത്തുകയുമായിരുന്നു.

ശേഷം ഇവർ ബൈക്കുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. പരിക്കേറ്റ മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.












#He #was #treated #cut #his #arm #stabbed #ambulance #driver #front #casualty #Four #people #were #arrested

Next TV

Related Stories
#arrest | കൊല്ലത്ത് കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന പ്രതികള്‍ പിടിയില്‍

Nov 27, 2024 02:05 PM

#arrest | കൊല്ലത്ത് കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന പ്രതികള്‍ പിടിയില്‍

കാരിക്കുഴി മാടന്‍ നടരാജമൂര്‍ത്തി ക്ഷേത്രത്തിലെ മൂന്ന് വഞ്ചികളാണ് ഞായറാഴ്ച രാത്രിയില്‍ കുത്തിത്തുറന്ന് മോഷണം...

Read More >>
#arrest | ജിമ്മിലെ പരിശോധനയ്ക്ക് പിന്നാലെ കിട്ടിയത്  കഞ്ചാവും എംഡിഎംഎയും, കണ്ണൂർ സ്വദേശി അറസ്റ്റിൽ

Nov 27, 2024 01:59 PM

#arrest | ജിമ്മിലെ പരിശോധനയ്ക്ക് പിന്നാലെ കിട്ടിയത് കഞ്ചാവും എംഡിഎംഎയും, കണ്ണൂർ സ്വദേശി അറസ്റ്റിൽ

33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവും ജിമ്മിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെയാണ്...

Read More >>
#arrest | ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്...; 16 ഗ്രാം  എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Nov 27, 2024 01:45 PM

#arrest | ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്...; 16 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ബെംഗളൂരുവിൽ നിന്നാണ് യുവാവ് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് പൊലീസ്...

Read More >>
#Sexualassault| വിദ്യാർത്ഥിനിക്കുനേരേ ലൈംഗികാതിക്രമം: പ്രതിക്ക്​ തടവും പിഴയും

Nov 27, 2024 01:45 PM

#Sexualassault| വിദ്യാർത്ഥിനിക്കുനേരേ ലൈംഗികാതിക്രമം: പ്രതിക്ക്​ തടവും പിഴയും

ആ​റു വ​ര്‍ഷം ത​ട​വും ഒ​രു ല​ക്ഷം പി​ഴ​യു​മാ​ണ് ശി​ക്ഷ. 2018 ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​ഭ​വം....

Read More >>
#Theftcase | സിസിടിവിയിൽ കുടുങ്ങി; കോഴിക്കോട് മലബാര്‍ ഗോള്‍ഡിൽ നിന്ന് 6.5 പവൻ്റെ സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ

Nov 27, 2024 01:33 PM

#Theftcase | സിസിടിവിയിൽ കുടുങ്ങി; കോഴിക്കോട് മലബാര്‍ ഗോള്‍ഡിൽ നിന്ന് 6.5 പവൻ്റെ സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കാവ് പൊലീസ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ...

Read More >>
#wildboar | വടകര പയ്യോളി കടപ്പുറത്ത് അസാധാരണ സംഭവങ്ങൾ; ഒടുവിൽ കാട്ടുപന്നി കടലിലുമെത്തി, കരയിലെത്തിയപ്പോൾ കടല്‍ഭിത്തിയില്‍ കുടുങ്ങി

Nov 27, 2024 01:09 PM

#wildboar | വടകര പയ്യോളി കടപ്പുറത്ത് അസാധാരണ സംഭവങ്ങൾ; ഒടുവിൽ കാട്ടുപന്നി കടലിലുമെത്തി, കരയിലെത്തിയപ്പോൾ കടല്‍ഭിത്തിയില്‍ കുടുങ്ങി

പയ്യോളി മേഖലയിൽ അപൂര്‍വമായി മാത്രം ജനവാസ മേഖലകളില്‍ എത്താറുള്ള കാട്ടുപന്നി കടലില്‍ ഇറങ്ങിയതാണ് ജനങ്ങളില്‍...

Read More >>
Top Stories