#Thenkurissihonourkillingcase | തേങ്കുറിശ്ശി ദുരഭിമാനക്കൊല: രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

#Thenkurissihonourkillingcase | തേങ്കുറിശ്ശി ദുരഭിമാനക്കൊല: രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
Oct 28, 2024 11:11 AM | By VIPIN P V

പാലക്കാട് : (truevisionnews.com) തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികളായ പ്രഭുകുമാർ (43), കെ.സുരേഷ്കുമാർ (45) എന്നിവർക്ക് ജീവപര്യന്തം ശിക്ഷ. ഇതരജാതിയിൽപെട്ട യുവതിയെ വിവാഹം ചെയ്തതിനാണ്, വിവാഹത്തിന്റെ 88–ാം ദിവസം ഇലമന്ദം കൊല്ലത്തറയിൽ അനീഷിനെ (27) കൊലപ്പെടുത്തിയത്.

അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനാണ് പ്രഭുകുമാർ. കെ.സുരേഷ്കുമാർ അമ്മാവനും. 2020 ഡിസംബർ 25നാണ് കൊലപാതകം നടന്നത്. പാലക്കാട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ആർ.വിനായക റാവു ആണു കേസ് പരിഗണിച്ചത്.

പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നും കൊല്ലപ്പെട്ട അനീഷിന്റെ കുടുംബാംഗങ്ങൾക്കു ധനസഹായം നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

നടന്നത് അതിക്രൂരമായ കൊലപാതകം അല്ലെന്നും അപൂർവങ്ങളിൽ അപൂർവം അല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

പ്രതികൾക്കു പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് അനീഷിന്റെ ഭാര്യ പി.ഹരിത, മാതാപിതാക്കളായ ഇ.കെ.ആറുമുഖൻ, കെ.രാധ എന്നിവർ ആവശ്യപ്പെട്ടു.

2020 ഡിസംബർ 25നു വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. വലിയ വിവാദമായ കേസ് അന്വേഷിച്ചതു ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന സി.സുന്ദരനാണ്.

അനീഷിന്റേതു ദുരഭിമാനക്കെ‍ാലയെന്നു വ്യക്തമാക്കി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.ജോൺ 2024 മാർച്ചിൽ കുറ്റപത്രം സമർപ്പിച്ചു. ഹരിത, അനീഷിന്റെ സഹോദരൻ അരുൺ എന്നിവർ ഉൾപ്പെടെ 59 സാക്ഷികളെ വിസ്തരിച്ചു.

കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണു ചുമത്തിയത്. കേസിൽ കൃത്യമായ സാക്ഷിമൊഴികളും തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞതായി പ്രോസിക്യൂഷൻ അഭിഭാഷകൻ പി.അനിൽ പറഞ്ഞു.

#Thenkurissi #honor #killing #Court #sentenced #two #accused #lifeimprisonment

Next TV

Related Stories
#Cannabis | അയൽവാസിയുടെ പരാതിയിൽ പരിശോധനയ്ക്കെത്തി; ടെറസിന്റെ മുകളിൽ ചാക്കിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ പിടികൂടി

Oct 28, 2024 02:52 PM

#Cannabis | അയൽവാസിയുടെ പരാതിയിൽ പരിശോധനയ്ക്കെത്തി; ടെറസിന്റെ മുകളിൽ ചാക്കിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ പിടികൂടി

വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ചാക്കിൽ നട്ടുവളർത്തിയത് കഞ്ചാവ് ചെടി തന്നെയെന്ന്...

Read More >>
#foodsafety | ഹെല്‍ത്ത് കാര്‍ഡില്ല, കാന്റീന് ലൈസന്‍സുമില്ല ! വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ഹോട്ടലും കോളജ് ക്യാൻ്റീനും അടച്ചു പൂട്ടി

Oct 28, 2024 02:40 PM

#foodsafety | ഹെല്‍ത്ത് കാര്‍ഡില്ല, കാന്റീന് ലൈസന്‍സുമില്ല ! വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ഹോട്ടലും കോളജ് ക്യാൻ്റീനും അടച്ചു പൂട്ടി

ഹോട്ടലുടമ പൈനാവ് ആക്കോത്ത് നാസറിന് അധികൃതര്‍ നോട്ടീസ് നല്‍കി. വൃത്തിഹീനമായ അടുക്കള, അമിതമായി കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം തുടങ്ങിയവ...

Read More >>
#PriyankaGandhi | 'രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമം; ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നു' - പ്രിയങ്കാ ഗാന്ധി

Oct 28, 2024 02:35 PM

#PriyankaGandhi | 'രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമം; ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നു' - പ്രിയങ്കാ ഗാന്ധി

മനുഷ്യൻ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടിൽ കണ്ടിട്ടില്ല. ഇവിടുത്തെയാളുകള്‍ ധൈര്യമുള്ളവരാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരാണ്....

Read More >>
#Worms  | ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി

Oct 28, 2024 02:35 PM

#Worms | ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി

സംഭവത്തില്‍ ആര്‍സിസിയിലെ കിച്ചന്‍ സ്റ്റാഫിനെ...

Read More >>
#CAshrafmurdercase | തലശ്ശേരിയിലെ സിപിഐഎം പ്രവർത്തകൻ അഷറഫ് വധം: നാല് ആർഎസ്എസ്സുകാർക്ക്  ജീവപര്യന്തം

Oct 28, 2024 02:09 PM

#CAshrafmurdercase | തലശ്ശേരിയിലെ സിപിഐഎം പ്രവർത്തകൻ അഷറഫ് വധം: നാല് ആർഎസ്എസ്സുകാർക്ക് ജീവപര്യന്തം

മത്സ്യവിൽപനക്കിടെ കാപ്പുമ്മൽ–-സുബേദാർ റോഡിൽ 2011 മെയ്‌ 19ന്‌ രാവിലെ 9.30നാണ്‌ അഷറഫിനെ പ്രതികൾ...

Read More >>
Top Stories