#onlinefraud | ഓൺലൈനിൽ ഓഹരി ഇടപാടിലൂടെ വൻ തുക വാഗ്ദാനം; വനിതാ ഡോക്ടറിൽ നിന്ന്‌ 87 ലക്ഷത്തിന്റെ തട്ടിപ്പ്

#onlinefraud | ഓൺലൈനിൽ ഓഹരി ഇടപാടിലൂടെ വൻ തുക വാഗ്ദാനം; വനിതാ ഡോക്ടറിൽ നിന്ന്‌ 87 ലക്ഷത്തിന്റെ  തട്ടിപ്പ്
Oct 27, 2024 08:46 AM | By Jain Rosviya

തിരുവനന്തപുരം: ഓൺലൈനിലൂടെ ഓഹരി ഇടപാട് നടത്താമെന്നു വിശ്വസിപ്പിച്ച് വനിതാ ഡോക്ടറിൽനിന്നു വൻ തുക തട്ടി ഓൺലൈൻ തട്ടിപ്പ് സംഘം.

ഒരു മാസംകൊണ്ട് 87 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വിദേശത്ത് ഏറെനാൾ ജോലിചെയ്തശേഷം അടുത്തിടെ നാട്ടിലെത്തിയ ഉള്ളൂർ സ്വദേശിനിയായ വനിതാ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്.

ഡോക്ടറുടെ പരാതിയിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഒരുമാസത്തിനിടെ അഞ്ചുതവണയായാണ് തട്ടിപ്പ് നടത്തിയത്. ഒാരോതവണ പണം വാങ്ങുമ്പോഴും പുതിയ അക്കൗണ്ട് നമ്പരുകൾ അയച്ചു. ഡോക്ടറുമായി വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ മാത്രമായിരുന്നു സംഘം ബന്ധപ്പെട്ടിരുന്നത്.

പതിവായി ഓൺലൈൻ ട്രേഡിങ്‌ നടത്തുന്ന ഡോക്ടർക്ക് ഒരുമാസം മുൻപ് വാട്‌സാപ്പിൽ ഓൺലൈനിൽ ഓഹരി ഇടപാടിലൂടെ വൻ തുക ലാഭം നേടാമെന്നു കാണിച്ചുകൊണ്ടുള്ള സന്ദേശം എത്തുകയായിരുന്നു.

ഇതിനായി ‘സെറോദ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത ശേഷം തട്ടിപ്പുകാർ ആവശ്യപ്പെട്ടതനുസരിച്ച് സെപ്റ്റംബർ 25, 26 തീയതികളിലായി 4.50 ലക്ഷം രൂപ നൽകി.

പിന്നാലെ ഡോക്ടറുടെ അക്കൗണ്ടിൽ ഒരു ലക്ഷം രൂപ ലാഭവിഹിതമായി നൽകി വിശ്വാസം ഉറപ്പിച്ചു. ഇതോടെ സംഘത്തെ വിശ്വസിച്ച് ഡോക്ടർ പലതവണകളായി 87 ലക്ഷം രൂപ നൽകി.

കഴിഞ്ഞമാസം 29-നും ഈമാസം ഒന്നിനുമായി ഒൻപത് ലക്ഷവും എട്ടിന് 10 ലക്ഷം, 17, 18, 19 തീയതികളിൽ 63.73 ലക്ഷം എന്നിങ്ങനെയുമാണ് ഡോക്ടർ തട്ടിപ്പുസംഘത്തിനു നൽകിയത്.

ഇതനുസരിച്ച് വ്യാജ ആപ്പിന്റെ വാലറ്റിൽ ലാഭവിഹിതം കാണിക്കുകയും ചെയ്തു. എന്നാൽ, പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല.

ഇക്കാര്യം പറഞ്ഞ് സന്ദേശമയച്ചപ്പോൾ ഇൻഷുറൻസ് ഇനത്തിലും മറ്റുമായി പണം അടച്ചാലേ തുക പിൻവലിക്കാൻ കഴിയുകയുള്ളൂ എന്നായിരുന്നു മറുപടി.

ലാഭവിഹിതത്തിൽനിന്ന്‌ ഈടാക്കാൻ പറഞ്ഞെങ്കിലും നടന്നില്ല. തുടർന്നാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. പിന്നാലെ സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.




#Offering #huge #sums #money #through #online #stock #trading #Fraud #87 #lakhs #female #doctor

Next TV

Related Stories
#pantheerankavucase | പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: റദ്ദാക്കിയ കേസ് പുനരന്വേഷിക്കാൻ സാധ്യത തേടി പൊലീസ്

Nov 27, 2024 03:05 PM

#pantheerankavucase | പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: റദ്ദാക്കിയ കേസ് പുനരന്വേഷിക്കാൻ സാധ്യത തേടി പൊലീസ്

പരാതിക്കാരിയായ യുവതിയും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കോടതി ഇക്കാര്യം അനുഭാവപൂർവം...

Read More >>
#NursingStudent | അമ്മു സജീവന്റെ മരണം: അറസ്റ്റിലായ വിദ്യാർഥികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Nov 27, 2024 02:54 PM

#NursingStudent | അമ്മു സജീവന്റെ മരണം: അറസ്റ്റിലായ വിദ്യാർഥികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

എൻഎസ്എസ് വർക്കിങ് വിമൻസ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും വീണ അമ്മുവിനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ...

Read More >>
#arrest | ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ൽ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ല്‍

Nov 27, 2024 02:53 PM

#arrest | ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ൽ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ല്‍

പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സ് എ​ടു​ത്ത​തോ​ടെ ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് നാ​ട്ടി​ൽ​നി​ന്ന്...

Read More >>
#attack | നാദാപുരം വളയത്ത് ബൈക്ക് തടഞ്ഞ് നിർത്തി അക്രമം; കൊല്ലം സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ഗുരുതര പരിക്ക്

Nov 27, 2024 02:44 PM

#attack | നാദാപുരം വളയത്ത് ബൈക്ക് തടഞ്ഞ് നിർത്തി അക്രമം; കൊല്ലം സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഇരുവരെയും വളയം ഗവണ്മെന്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അല്പസമയം മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ...

Read More >>
#complaint | പഞ്ചായത്ത് അംഗത്തെ സ​മീ​പ​വാ​സി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, പ​രാ​തി

Nov 27, 2024 02:28 PM

#complaint | പഞ്ചായത്ത് അംഗത്തെ സ​മീ​പ​വാ​സി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, പ​രാ​തി

അ​മ്പ​ല​പ്പു​ഴ തെ​ക്ക് 12-ാം വാ​ർ​ഡ് അം​ഗം മ​നോ​ജ് കു​മാ​റി​നെ​യാ​ണ് പു​റ​മ്പോ​ക്ക് ഭൂ​മി​യോ​ട് ചേ​ര്‍ന്ന് താ​മ​സി​ക്കു​ന്ന​യാ​ളും മ​ക​നും...

Read More >>
#faseeladeath | ദുരൂഹത; 'ജോലിക്കെന്ന് പറഞ്ഞാണ് അവൾ വീട്ടിൽ നിന്ന് പോയത്', മരണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്ന് പിതാവ്

Nov 27, 2024 02:12 PM

#faseeladeath | ദുരൂഹത; 'ജോലിക്കെന്ന് പറഞ്ഞാണ് അവൾ വീട്ടിൽ നിന്ന് പോയത്', മരണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്ന് പിതാവ്

സനൂഫ് സഞ്ചരിച്ച കാര്‍ പാലക്കാട് ചക്കാന്തറയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫസീലയുടെ കുടുംബം...

Read More >>
Top Stories










News from Regional Network