#PoliceCase | പതിനാറുകാരിക്ക് നേരെ നിരന്തരം ലൈംഗിക പീഡനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍

#PoliceCase | പതിനാറുകാരിക്ക് നേരെ നിരന്തരം ലൈംഗിക പീഡനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍
Oct 26, 2024 10:13 PM | By VIPIN P V

പത്തനംതിട്ട : (truevisionnews.com) പതിനാറുകാരിയെ ജൂലൈ മുതല്‍ ഇന്നലെ വരെയുള്ള കാലയളവില്‍ പല ദിവസങ്ങളിലായി പലതവണ ലൈംഗികപീഡനത്തിന് വിധേയയാക്കിയ കേസില്‍ പ്രതിയെ കോയിപ്രം പൊലീസ് പിടികൂടി.

തോട്ടപ്പുഴശ്ശേരി ചിറയറമ്പ് കുറിയന്നൂര്‍ അച്ചാര്‍ ഫാക്ടറി പാറയില്‍ വീട്ടില്‍ വിവേക് വിനോദ്(18) ആണ് അറസ്റ്റിലായത്.

ഇയാളുടെ വീട്ടിലെത്തിച്ചാണ് കുട്ടിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് വിധേയക്കിയത്. ജൂലൈയില്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ദിവസമാണ് ആദ്യമായി പീഡിപ്പിച്ചത്.

ഒടുവില്‍ ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിക്ക് കുട്ടിയെ യുവാവ് സ്വന്തം വീട്ടിലേക്ക് സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന്, കുട്ടിയുടെ മാതാവ് സ്റ്റേഷനില്‍ എത്തി വിവരം പറയുകയും, അമ്മയുടെ സാന്നിധ്യത്തില്‍ പോലീസ് സ്റ്റേഷനിലെ ശിശു സൗഹൃദ ഇടത്തില്‍ വച്ച് എസ് സി പി ഓ ഷെബി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പ്രതിയെ വീട്ടില്‍ നിന്നും ഉടനടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണ സംഘം പരിശോധന നടത്തി. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്തി തെളിവുകള്‍ പോലീസ് ശേഖരിച്ചു.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചു, ഇയാളുടെ കുറ്റസമ്മതമൊഴിയും രേഖപ്പെടുത്തി, വൈദ്യപരിശോധന നടത്തി. കുട്ടിയെ കയറ്റിക്കൊണ്ടുപോയ സ്‌കൂട്ടര്‍ പോലീസ് പിടിച്ചെടുത്തു.

കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍, എസ് സി പി ഓ ജോബിന്‍ , ഷെബാന, സി പി ഓ പരശുറാം എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

#Repeated #sexualharassment #year #old #girl #arrested

Next TV

Related Stories
#ganja | വീട്ടിൽ നിന്ന്  1.1 കിലോ ഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

Oct 26, 2024 10:42 PM

#ganja | വീട്ടിൽ നിന്ന് 1.1 കിലോ ഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

ഡാൻസാഫും കനകക്കുന്ന് പൊലീസും ചേർന്ന് പുതിയമംഗലം വീട്ടിൽ നിന്നാണ് 1.1 കിലോ ഗ്രാം കഞ്ചാവുമായി പ്രതികളെ...

Read More >>
#stabbed |  ഒത്തുതീർപ്പെന്ന പേരിൽ എത്തി, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

Oct 26, 2024 10:15 PM

#stabbed | ഒത്തുതീർപ്പെന്ന പേരിൽ എത്തി, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

രക്ഷിതാക്കളും അധ്യാപകരും ഇടപ്പെട്ടതിനെ തുടർന്ന് റീലുകൾ ഇരുവരും...

Read More >>
#skeletonfound | കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Oct 26, 2024 10:05 PM

#skeletonfound | കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

സ്ഥലത്ത് നിന്ന് ഇയാളുടെ ആധാർ കാർഡും കിട്ടി. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക്...

Read More >>
#CambodiaMalayali | ‘ഭക്ഷണവും വെള്ളവുമില്ല, ശാരീരിക പീഡനം’: കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ മലയാളികൾക്ക് അദ്ഭുതരക്ഷ

Oct 26, 2024 09:56 PM

#CambodiaMalayali | ‘ഭക്ഷണവും വെള്ളവുമില്ല, ശാരീരിക പീഡനം’: കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ മലയാളികൾക്ക് അദ്ഭുതരക്ഷ

ഇവർക്കു പുറമേ തട്ടിപ്പു സംഘത്തിന്റെ വലയിൽ കുടുങ്ങിയ പേരാമ്പ്ര സ്വദേശി കമ്പനിയിൽ കുടുങ്ങിയിട്ടുണ്ട്. ഇയാളെ രക്ഷിക്കുന്നതിന് എംബസി സഹായത്തോടെ...

Read More >>
#tiger | നണിച്ചേരി പാലത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം

Oct 26, 2024 09:53 PM

#tiger | നണിച്ചേരി പാലത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം

പാലം കഴിഞ്ഞുള്ള കയറ്റത്തിൽ റോഡ് കടന്ന് പുലി ഓടിമറയുകയായിരുന്നുവത്രേ....

Read More >>
#death | നാദാപുരം എടച്ചേരി സ്വദേശി ബംഗളൂരുവിൽ മരിച്ചു

Oct 26, 2024 09:25 PM

#death | നാദാപുരം എടച്ചേരി സ്വദേശി ബംഗളൂരുവിൽ മരിച്ചു

വ്യാഴാഴ്ച‌ അർധ രാത്രി ദേഹാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
Top Stories










Entertainment News