#mustering | മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയ പരിധി വീണ്ടും നീട്ടി

#mustering | മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയ പരിധി വീണ്ടും നീട്ടി
Oct 26, 2024 12:45 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി.

മസ്റ്ററിംഗ് നവംബര്‍ അഞ്ച് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനിൽ അറിയിച്ചു. മുൻഗനാ റേഷൻ കാര്‍ഡുകളുള്ള 16ശതമാനത്തോളം പേര്‍ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയത്.

മസ്റ്ററിംഗ് സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. ഇതാണിപ്പോള്‍ നവംബര്‍ അഞ്ചുവരെ നീട്ടിയത്. ആര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും എല്ലാവരുടെയും മസ്റ്ററിംഗ് പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി ജിആര്‍ അനിൽ പറഞ്ഞു.

മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. ആദ്യഘട്ടത്തിൽ സെപ്തംബർ 18ന് തുടങ്ങി ഒക്ടോബർ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മുൻഗണനാ കാർഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗ് തീരുമാനിച്ചിരുന്നത്.

എന്നാൽ, 80 ശതമാനത്തിനടുത്ത് കാർഡുടമകളുടെ മസ്റ്ററിംഗ് മാത്രമാണ് ഈ സമയപരിധിക്കുള്ളിൽ പൂര്‍ത്തിയായത്. 20 ശതമാനത്തിനടുത്ത് പേർ മസ്റ്ററിംഗിന് എത്തിയിരുന്നില്ല. തുടര്‍ന്നാണ് ഒക്ടോബര്‍ 25വരെ മസ്റ്ററിംഗ് നീട്ടിയത്. ഇതിനുശേഷവും 16ശതമാനത്തോളം പേര്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ടെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും സമയം നീട്ടിയത്.

സുപ്രിംകോടതി ഉത്തരവനുസരിച്ച് കേന്ദ്ര സർക്കാരിന്‍റെ നിർദേശ പ്രകാരമാണ് മുൻഗണനാ പട്ടികയിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ ഇ-കെവൈസി അപ്ഡേഷൻ തുടങ്ങിയത്.

ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കാനായിരുന്നു കേന്ദ്രം സംസ്ഥാന സർക്കാരിന് നൽകിയ നിർദേശം. ചെയ്തില്ലെങ്കിൽ റേഷൻ വിഹിതം മുടങ്ങുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്.

കാർഡ് ഉടമകൾ നേരിട്ടെത്തി ഇ പോസിൽ വിരൽ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണം. എത്തിച്ചേരാൻ കഴിയാത്ത കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേരു വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷൻ കടയുടമയെയും മുൻകൂട്ടി അറിയിക്കണം.



#time #limit #mustering #priority #list #ration #card #holders #extended #again.

Next TV

Related Stories
#Anigra24 | ഡ്രീംസോണ്‍സ് അനിഗ്ര24: വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍

Nov 27, 2024 05:48 PM

#Anigra24 | ഡ്രീംസോണ്‍സ് അനിഗ്ര24: വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍

സ്‌പെഷ്യല്‍ കാറ്റഗറി വിഭാഗത്തില്‍ ബെസ്റ്റ് ക്രിയേറ്റീവ് റീല്‍സ് പുരസ്‌കാരം അഭിജിത്തിന്...

Read More >>
#lifesaved | 'ചേട്ടാ.. ഇനി മുൻപോട്ടു പോകണ്ട, നിങ്ങൾ ക്ഷീണിതനാണ്'; അടൂരില്‍ ഡ്രൈവർക്ക് രക്ഷകയായി യാത്രക്കാരിയായ നഴ്സ്

Nov 27, 2024 04:38 PM

#lifesaved | 'ചേട്ടാ.. ഇനി മുൻപോട്ടു പോകണ്ട, നിങ്ങൾ ക്ഷീണിതനാണ്'; അടൂരില്‍ ഡ്രൈവർക്ക് രക്ഷകയായി യാത്രക്കാരിയായ നഴ്സ്

അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഹൃദയവിഭാഗം ഡോക്ടർമാരുടെ പെട്ടെന്നുള്ള ഇടപെടൽകൂടി ആയതോടെ ബിനുവിന്റെ ഹൃദയം...

Read More >>
#CPIM |  ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യം; കൊല്ലത്ത് സിപിഐഎം ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി

Nov 27, 2024 04:28 PM

#CPIM | ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യം; കൊല്ലത്ത് സിപിഐഎം ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി

നിർത്തിവെച്ച സമ്മേളനങ്ങൾ തുടങ്ങാൻ കഴിഞ്ഞദിവസമാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊടിയൂർ ലോക്കൽ സമ്മേളനം...

Read More >>
#Welfarepension | ക്ഷേമ പെൻഷൻ കൈപറ്റുന്നവരിൽ സർക്കാർ ജീവനക്കാരും; പെൻഷൻ വാങ്ങുന്നത് ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 പേർ

Nov 27, 2024 04:22 PM

#Welfarepension | ക്ഷേമ പെൻഷൻ കൈപറ്റുന്നവരിൽ സർക്കാർ ജീവനക്കാരും; പെൻഷൻ വാങ്ങുന്നത് ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 പേർ

ആരോഗ്യ വകുപ്പിലാണ്‌ കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്‌. 373 പേരാണ് ആരോഗ്യ വകുപ്പിൽ സാമൂഹ്യസുരക്ഷാ പെൻഷൻ...

Read More >>
Top Stories