#caseregistered | മെഡിക്കൽ വിദ്യാർത്ഥിനിയെ വിഷം നൽകി കൊലപ്പെടുത്തി, കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

#caseregistered |  മെഡിക്കൽ വിദ്യാർത്ഥിനിയെ വിഷം നൽകി കൊലപ്പെടുത്തി, കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു
Oct 26, 2024 12:31 PM | By Susmitha Surendran

ജയ്‌പുർ : (truevisionnews.com) മെഡിക്കൽ വിദ്യാർത്ഥിനിയെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.

മെഡിക്കൽ കോളജിന്റെ കന്റീനിൽ വച്ച് മകൾ സിയയ്ക്ക് വിഷം നൽകിയെന്നാണ് അമ്മ രാജ്കുമാരിയുടെ പരാതി. സിയയുടെ കണ്ണുകളും നഖങ്ങളും ചുണ്ടും നീലനിറത്തിലായിരുന്നുവെന്നും മരണം വിഷം ഉള്ളിൽച്ചെന്നതു മൂലമാണെന്നും ഡോക്ടർമാർ അറിയിച്ചു.

ഏപ്രിൽ 30ന് നടന്ന സംഭവത്തിൽ അമ്മയുടെ പരാതിയിൽ ഒക്ടോബർ 21ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മകളുടെ വനിതാ സുഹൃത്തും നാലു ആൺകുട്ടികളുമാണ് ഗൂഢാലോചനയുടെ പിന്നിലെന്നാണ് അമ്മയുടെ പരാതി.

ഏപ്രിൽ 30ന് പഠിക്കാനായി പോയ സിയ അന്നു വൈകിട്ട് അമ്മയോട് സംസാരിച്ചിരുന്നു. പിന്നീട് മെട്രോ സ്റ്റേഷനിൽ ഗുരുതരനിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സിയയ്ക്ക് ഒരു ആൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സുഹൃത്ത് പൊലീസിനെ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്ന് സിയയും സുഹൃത്തുക്കളും ഒരുമിച്ചിരിക്കുന്നത് വ്യക്തമാണ്.

സിയയ്ക്കു വിഷം നൽകിയശേഷം മെട്രോയിൽ നിർബന്ധിച്ച് ഇരുത്തുകയായിരുന്നുവെന്നാണ് പരാതി. ആദ്യം പൊലീസ് അസ്വാഭാവിക മരണമെന്നാണ് റജിസ്റ്റർ ചെയ്തത്. കോടതി ഇടപെടലിനെത്തുടർന്ന് കൊലക്കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

#police #registered #case #family's #complaint #medical #student #killed #poisoning.

Next TV

Related Stories
#arrest |   രോഗിയായ അമ്മയെ സന്തോഷിപ്പിക്കാന്‍ എസ്.പിയായി വേഷംകെട്ടി യുവതി; പിടികൂടി പോലീസ്

Nov 24, 2024 10:03 PM

#arrest | രോഗിയായ അമ്മയെ സന്തോഷിപ്പിക്കാന്‍ എസ്.പിയായി വേഷംകെട്ടി യുവതി; പിടികൂടി പോലീസ്

യുവതി പോലീസ് യൂണിഫോം ധരിച്ച് നടക്കുന്നതിൽ പന്തികേടു തോന്നിയതോടെയാണ് ഇവരെ പോലീസ്...

Read More >>
#accident | നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

Nov 24, 2024 09:36 PM

#accident | നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ...

Read More >>
 #railwaytrack | റെയിൽവേ ട്രാക്കിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി

Nov 24, 2024 08:40 PM

#railwaytrack | റെയിൽവേ ട്രാക്കിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി

അട്ടിമറിക്കുള്ള ഗൂഢാലോചന സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സമീപ പ്രദേശങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ്...

Read More >>
#fire | ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്ക​വെ പെട്രോൾ ടാങ്കിന് തീപിടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

Nov 24, 2024 08:24 PM

#fire | ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്ക​വെ പെട്രോൾ ടാങ്കിന് തീപിടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

‘പുറത്തേക്ക് ഓടിയ ഞങ്ങൾ ഒരാ​ളെ തീ വിഴുങ്ങിയതായി കണ്ടു. അയാൾ സഹായത്തിനായി വിളിക്കുന്നുണ്ടായിരുന്നു’-ഒരു അധ്യാപകൻ...

Read More >>
#death | യുപി ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് കുട്ടികൾ കൂടി മരിച്ചു

Nov 24, 2024 08:08 PM

#death | യുപി ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് കുട്ടികൾ കൂടി മരിച്ചു

ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു....

Read More >>
#sambalconflict | യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു, 22 പേർക്ക് പരിക്ക്, 15 പേർ കസ്റ്റഡിയിൽ

Nov 24, 2024 05:02 PM

#sambalconflict | യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു, 22 പേർക്ക് പരിക്ക്, 15 പേർ കസ്റ്റഡിയിൽ

കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാൽ കർശന നടപടി എടുക്കും എന്ന് ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ്...

Read More >>
Top Stories